Meenakshi Lekhi 
Kerala

മോദി ഗ്യാരണ്ടി കേരളത്തിനുകൂടിയുള്ളത്, ആരിഫ് മുഹമ്മദ് ഖാൻ തന്‍റെ ഹീറോയെന്ന് മീനാക്ഷി ലേഖി

2047 ആകുമ്പോൾ ഇന്ത്യ വികസിത രാജ്യമാകണം എന്നതാണ് പ്രധാനമന്ത്രിയുടെ സ്വപ്നം

കോഴിക്കോട്: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്‍റെ ഹീറോ ആണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ' എവേക് യൂത്ത് ഫോർ നേഷൻ'കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മോദി ഗ്യാരണ്ടിയെക്കുറിച്ചും അവർ പ്രസംഗിച്ചു.

മോദിയുടെ ഗ്യാരന്‍റി എന്നത് കേന്ദ്രത്തിന് മാത്രമല്ല കേരളത്തിനും കൂടിയുള്ളതാണ്. 2047 ആകുമ്പോൾ ഇന്ത്യ വികസിത രാജ്യമാകണം എന്നതാണ് പ്രധാനമന്ത്രിയുടെ സ്വപ്നം. നിങ്ങളാണ് 2047 നെ നയിക്കേണ്ടവരെന്നും അവർ പറഞ്ഞു.

ഷാ ബാനു കേസുമായി ബന്ധപ്പെട്ടാണ് ആരിഫ് മുഹമ്മദ് ഖാൻ രാജീവ് ഗാന്ധി സർക്കാരിൽ നിന്നും രാജിവെയ്ക്കുന്നത്. ഷാ ബാനു കേസിൽ മുത്തലാഖ് നിർത്തലാക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. ഈ സംഭവങ്ങൾ നടക്കുമ്പോൾ ഞാൻ ഒരു കോളെജ് വിദ്യാർഥിയായിരുന്നെന്നും പീന്നിട് മുത്തലാഖ് നിർത്തലാക്കാൻ തീരുമാനിച്ച സഭയിൽ അംഗമാകാൻ തീരുമാനിക്കുകയായിരുന്നെന്നും മീനാക്ഷി ലേഖി പറഞ്ഞു.

ഉദാഘാടന പ്രസംഗത്തിനെ അവസാനം 'ഭാരത് മാതാ കീ ജയ്' ഏറ്റുവിളിക്കാൻ മീനാക്ഷി ലേഖി സദസിലുള്ളവരോട് ആവശ്യപ്പെട്ടു. എന്നാൽ ചിലർ ഏറ്റുവിളിക്കാൻ തയാറാകാതിരുന്നത് അവരെ പ്രകോപിപ്പിച്ചു. സദസിലിരുന്ന യുവതികളോട് ഭാരതം നിങ്ങളുടെ അമ്മയല്ലെയെന്നും ഇല്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്തുപോകണമെന്നും മന്ത്രി പറഞ്ഞു.

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഞാവൽപഴമെന്നു കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ

കോട്ടയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും വീണ് 58 കാരൻ മരിച്ചു

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര