vd satheesan  

file image

Kerala

പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും നേരിൽ കണ്ട് സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടി; മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരളത്തിന്‍റെ വിഭാവനം ചെയ്ത സ്വപ്ന പദ്ധതികളെക്കുറിച്ചുള്ള ധവളപത്രം പുതിയ ആദ്യവാരത്തിൽ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Namitha Mohanan

ന്യൂഡൽഹി: മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എത്രയും പെട്ടെന്ന് അവർക്ക് നികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും ഭൂമിയിൽ പൂർണാവകാശം വാങ്ങിച്ചുകൊടുക്കുമെന്നും വി.ഡി. സതീശൻ ഡൽഹി കേരളാഹൗസിൽ ചേർന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിന്‍റെ വിഭാവനം ചെയ്ത സ്വപ്ന പദ്ധതികളെക്കുറിച്ചുള്ള ധവളപത്രം പുതിയ ആദ്യവാരത്തിൽ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും നേരിൽക്കണ്ട് സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങളിൽ അനുകൂലമായ നിലപാടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചില കാര്യങ്ങളിൽ കേന്ദ്രത്തിന്‍റെ നിർദേശങ്ങൾ കൂടി പരിഗണിച്ചു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്‍റെ തുടർച്ചയായാണ് പദ്ധതികളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ധവളപത്രം പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 5,580 കോടി രൂപ (25 ശതമാനം തുക) കേരളം നൽകിയിട്ടുണ്ട് ഈ തുകയുടെ കടമെടുപ്പിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷിച്ചു. നിലവിൽ ജി.എസ്.ഡി.പി.യുടെ 3.5 ശതമാനമാണ് കടമെടുപ്പ് പരിധിയെങ്കിലും അതിൽ 0.5 ശതമാനം വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങൾ മാറ്റിവെച്ചതാണ്. കിഫ്ബിയും പെൻഷൻഫണ്ടും വരുത്തിവെച്ച ബാധ്യതകൾകൂടി ഈ പരിധിയിൽ ഉൾപ്പെടുന്നത് കടമെടുപ്പിനെ സാരമായി ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ധവളപത്രം ഇറക്കിയശേഷം ഇതിന്‍റെ കൂടുതൽ വിവരങ്ങൾ കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സിദ്ധരാമയ്യ രാജ്യസഭയിലേക്ക്? കർണാടകയിൽ നേതൃമാറ്റമെന്ന് സൂചന

ടിനി ടോമിനെതിരേ നിയമ നടപടിക്ക് അൻസിബ

സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹിം മോചിതനായി

ബംഗാളിൽ 5 രൂപയ്ക്ക് മീന്‍ കറി ഊണ്, സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ സാമ്പത്തിക സഹായം; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

ബുധനാഴ്ച കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിർദേശം