ബെസ്റ്റ് എമെര്‍ജിങ് ദിനപ്പത്രത്തിനുള്ള ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡ് മെട്രൊ വാര്‍ത്ത എക്സിക്യൂട്ടീവ് എഡിറ്റര്‍ വി. റെജികുമാറും കൊച്ചി ബ്യൂറോ ചീഫ് എം.ആര്‍.സി. പണിക്കരും ചേര്‍ന്ന് സോഹന്‍ റോയിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു. അഭിനി റോയ് സമീപം. 
Kerala

ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡ് ഏറ്റു വാങ്ങി മെട്രൊ വാർത്ത

ഇന്‍ഡിവുഡും - ഏരീസ് കലാനിലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

കൊച്ചി: മാധ്യമരംഗത്ത് ക്രിയാത്മക സംഭാവനകള്‍ നല്‍കിവരുന്ന മാധ്യമപ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന "ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡുകള്‍' സമ്മാനിച്ചു. ബെസ്റ്റ് എമെര്‍ജിങ് ദിനപത്രത്തിനുള്ള അവാര്‍ഡ് മെട്രൊ വാര്‍ത്തയ്ക്ക് വേണ്ടി എക്സിക്യൂട്ടീവ് എഡിറ്റര്‍ വി. റെജികുമാര്‍, കൊച്ചി ബ്യൂറോ ചീഫ് എം.ആര്‍.സി. പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സോഹന്‍ റോയ്, അഭിനി സോഹന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഇന്‍ഡിവുഡും - ഏരീസ് കലാനിലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അച്ചടി, ദൃശ്യം, ഓണ്‍ലൈന്‍, ഡിജിറ്റല്‍ മാധ്യമങ്ങളിലെ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് പ്രത്യേകം പുരസ്കാരങ്ങള്‍ നല്‍കി.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ