സി.പി. ജോണ്‍

 
Kerala

പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു, വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ല; പ്രതികരിച്ച് മന്ത്രി സി.പി. ജോൺ

"സൗജന്യ യാത്ര അനുവദിക്കുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാൻ തള്ളിക്കയറുന്ന സ്ത്രീകൾ അവരുടെ കുട്ടികളെ സ്വകാര്യ സ്കൂളിൽ പഠിപ്പിക്കുന്നവരാണ്"

Namitha Mohanan

കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സി.പി. ജോൺ. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താൻ സംസാരിച്ചതെന്നും തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും മന്ത്രി പറഞ്ഞു.

യാത്ര ചെയ്യാൻ പോലും കഴിവില്ലാത്ത സാമ്പത്തികമില്ലാത്ത സ്ത്രീകൾ ഉണ്ട്. അത് മനസ്സിലാക്കാൻ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതാണ് സങ്കടകരം. ഇതിനെക്കുറിച്ചാണ് താൻ പറഞ്ഞത്.

കേരളത്തിലുള്ളവർ ദാരിദ്ര്യം അനുഭവിക്കുന്നതായി അഭിനയിക്കുന്നു എന്നൊന്നും താൻ പറഞ്ഞിട്ടില്ല. താൻ എന്താണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പരാമർശങ്ങൾ വിവാദമായതോടെയാണ് മന്ത്രിയുടെ പ്രതികരണം.

സൗജന്യ യാത്ര അനുവദിക്കുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാൻ തള്ളിക്കയറുന്ന സ്ത്രീകൾ അവരുടെ കുട്ടികളെ സ്വകാര്യ സ്കൂളിൽ പഠിപ്പിക്കുന്നവരാണ്. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. അച്ഛനെയും ഭർത്താവിനെയും കൊണ്ട് ഇതേ സ്ത്രീ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും സി.പി. ജോൺ പറയുന്നു.

കേരള ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ നടത്തിയ പരാമർശം മന്ത്രിക്കു വലിയ കൈയടിയും കിട്ടിയിരുരുന്നു. പണക്കാരൻ പാവപ്പെട്ടവനായി അഭിനയിക്കുന്നു. പാവപ്പെട്ടവൻ പണക്കാരനായി അഭിനയിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതാണെന്നും സി.പി. ജോൺ പറയുന്നു.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

വൻ പെൺവാണിഭ സംഘം പിടിയിൽ; വിദേശ വനിതകളടക്കം 21 പേർ അറസ്റ്റിൽ

ഐഐടി വിദ‍്യാർഥിയുടെ ആത്മഹത‍്യ; മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കും

അതിവേഗത്തിലെത്തിയ ആഡംബര കാർ പാലത്തിൽ നിന്ന് താഴെ വീണു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ