Minister J Chinjurani  file image
Kerala

കേരളത്തെ ഈ വർഷം തന്നെ ദാരിദ്ര്യമുക്തമാക്കും; മന്ത്രി ജെ. ചിഞ്ചു റാണി

ഇഡ്ലിയും ദോശയും അപ്പവും ഇടിയപ്പവും കറിയും ഉള്‍പ്പെടുന്നതായിരിക്കും ഭക്ഷണം

Namitha Mohanan

കൊല്ലം: കേരളത്തെ ദാരിദ്ര്യമുക്തമാക്കാന്‍ സര്‍ക്കാര്‍ മികച്ച പദ്ധതികള്‍ ഒരുക്കിയെന്നും ഈ വര്‍ഷംതന്നെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി. 10 രൂപയ്ക്ക് പ്രഭാതഭക്ഷണം ഒരുക്കുന്ന കൊല്ലം കോര്‍പറേഷന്‍റെ 'ഗുഡ്‌മോണിങ് കൊല്ലം' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കവെ ആയിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നവംബറോടെ കേരളത്തില്‍ അതിദരിദ്രര്‍ ഇല്ലാതാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നഗരത്തിലെത്തുന്ന പാവപ്പെട്ടവരുടെ വിശപ്പകറ്റുകയെന്ന ലക്ഷ്യത്തോടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 'ഗുഡ്‌മോണിങ് കൊല്ലം' എന്ന പദ്ധതി നടപ്പാക്കുന്നത്. ചിന്നക്കട ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഒരുക്കുന്ന പ്രത്യേക കൗണ്ടറിലാണ് പത്തു രൂപയ്ക്ക് പ്രഭാത ഭക്ഷണം ലഭിക്കുക.

ഇഡ്ലിയും ദോശയും അപ്പവും ഇടിയപ്പവും കറിയും ഉള്‍പ്പെടുന്നതായിരിക്കും ഭക്ഷണം. ഓരോ ദിവസവും ഓരോ വിഭവങ്ങളാണ് ഉണ്ടാവുക. ആദ്യഘട്ടത്തില്‍ 300 പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടുതല്‍ ആവശ്യക്കാരുണ്ടെങ്കില്‍ വിപുലീകരിക്കും. ആശ്രാമത്തെ 'സ്‌നേഹിത' കുടുംബശ്രീ യൂണിറ്റിലെ സംരംഭക രജിതയാണ് പ്രഭാത ഭക്ഷണം തയ്യാറാക്കുക.

ഇടതുമുന്നണിക്കൊപ്പം; നിലപാടിൽ മാറ്റമില്ലെന്ന് ജോസ് കെ. മാണി

ഇത്തവണ ആർസിബിയുടെ ഹോം മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്നേക്കില്ല; വിരാട് കോലി ആരാധകർക്ക് നിരാശ

ശബരിമല സ്വർണക്കൊള്ളക്കേസ്; അറസ്റ്റ് നിയമവിരുദ്ധമെന്നാരോപിച്ച് പങ്കജ് ഭണ്ഡാരി ഹൈക്കോടതിയിൽ

കടിച്ച പാമ്പിനെ പോക്കറ്റിലാക്കി ആശുപത്രിയിലെത്തി റിക്ഷാ ഡ്രൈവർ; ചികിത്സ വൈകിയെന്ന് ആരോപണം|Video

നാടൻ ബോംബ് വിഴുങ്ങിയ ആനക്കുട്ടി ചരിഞ്ഞു; ഒരാൾ അറസ്റ്റിൽ