Minister V Sivankutty 

file image

Kerala

ഹിജാബ് വിവാദം; നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസ വകുപ്പിനെതിരേ കോടതിയെ സമീപിക്കാനായിരുന്നു സ്കൂൾ അധികൃതരുടെ തീരുമാനം

Namitha Mohanan

തിരുവനന്തപുരം: ഹിജാബ് വിവാദത്തിൽ നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂളും മാതാപിതാക്കളുമായി സമവായമുണ്ടായെങ്കിൽ നല്ലതെന്നും അത് അവിടെ തീരട്ടെയെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രിവ്യക്തമാക്കി.

താൻ സംസാരിച്ചത് കുട്ടിക്ക് വേണ്ടിയാണെന്നും ആർക്കും വിദ്യാഭ്യാസം നിഷേധിക്കാൻ അധികാരമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് സ്കൂൾ മാനേജ്മെന്‍റിന്‍റെ രേഖാമൂലമുള്ള മറുപടി ലഭിച്ചതായും ഈ പ്രശ്നം ഇതോടെ അവസാനിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി

വിദ്യാഭ്യാസ വകുപ്പിനെതിരേ കോടതിയെ സമീപിക്കാനായിരുന്നു സ്കൂൾ അധികൃതരുടെ തീരുമാനം. കുട്ടികളുടെ യൂണിഫോം സംബന്ധിച്ച തീരുമാനം സ്കൂൾ മാനേജ്മെന്‍റിന്‍റേത് മാത്രമാണെന്നും കോടതി ഇത് സംബന്ധിച്ച് പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും സ്കൂൾ പ്രിൻസിപ്പലടക്കം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി നിലപാട് മയപ്പെടുത്തിയത്.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം