വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫെയ്സ് ബുക്കിൽ പങ്കുവച്ച ചിത്രം
തിരുവനന്തപുരം: സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രിക്കും മലയാളത്തിന്‍റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം എന്ന കുറിപ്പോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫെയ്സ് ബുക്കിൽ ചിത്രം പങ്കുവച്ചത്.
മതമേലാധ്യക്ഷന്മാർ, സാമൂഹ്യ -സാംസ്കാരിക പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ വിരുന്നിൽ പങ്കെടുത്തു. ഗവർണർ ഗോവയിലായതിനാൽ പരിപാടിയിലേക്കെത്തിയില്ല. 22 ന് ഗവർണർ നടത്തുന്ന ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കുമെന്നാണ് വിവരം.
ക്രിസ്മസ് വിരുന്നിനെ ചൊല്ലി വിമർശനങ്ങളുയരുന്നുണ്ട്.അമിത ചെലവെന്നാണ് വിമർശനം. തലസ്ഥാനത്തെ ആഡംബര ഹോട്ടലായ ഹയാത്ത് റീജൻസിയിലാണ് പരിപാടി ഒരുക്കിയത്. 30 ലക്ഷമാണ് ചെലവെന്നാണ് വിവരം. സർക്കാർ കാലാവധി അവസാനിക്കാനിരിക്കെയുള്ള ക്രിസ്മത് ആഘോഷം കൂടിയാണിതെന്ന പ്രത്യേകത കൂടിയുണ്ട്.