Sachin Dev mla 
Kerala

''എംഎല്‍എ ബസില്‍ കയറി മോശമായി സംസാരിക്കുകയോ യാത്രക്കാരെ ഇറക്കിവിടുകയോ ചെയ്തിട്ടില്ല'', കണ്ടക്‌ടർ മൊഴി നൽകി

ഡ്രൈവര്‍ യദു ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്നും കണ്ടക്‌ടർ.

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായി നടുറോഡിലുണ്ടായ തർക്കത്തിൽ മേയറുടെ ഭര്‍ത്താവും എംഎൽഎയുമായ സച്ചിൻ ദേവ് ബസിൽ കയറിയതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസിലുണ്ടായിരുന്ന കണ്ടക്‌ടർ പൊലീസിന് മൊഴി നൽകി. സച്ചിന്‍ ദേവ് ബസില്‍ കയറിയെന്നും, എന്നാൽ, മോശമായ ഭാഷയില്‍ സംസാരിക്കുകയോ, യാത്രക്കാരെ ഇറക്കിവിടുകയോ ചെയ്തിട്ടില്ലെന്നുമാണ് കണ്ടക്‌ടറുടെ മൊഴി. ഡ്രൈവര്‍ യദു ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്നും കണ്ടക്ടറുടെ മൊഴിയിൽ പറയുന്നു.

''ഞാന്‍ ബസിന്‍റെ പിന്‍സീറ്റിലാണ് ഇരിക്കുന്നത്. മേയറുടെ വണ്ടി ഓവര്‍ടേക്ക് ചെയ്‌തോയെന്ന് അറിയില്ല. ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം നടത്തിയതായി ഞാൻ കണ്ടിട്ടില്ല. പാളയത്ത് ബസ് നിര്‍ത്തിയപ്പോള്‍ മേയറുടെ ഭര്‍ത്താവ് കെ.എം. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി, എന്നാല്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയോ യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കിവിടുകയോ ചെയ്തിട്ടില്ല. എംഎല്‍എ യാത്രക്കാരോട് മോശമായി പെരുമാറിയിട്ടില്ല''- കണ്ടക്ടര്‍ പറഞ്ഞു.

ആ സമയത്ത് ബസിലുണ്ടായിരുന്ന ചില യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്