ഉമ്മൻ ചാണ്ടി - മോഹൻലാൽ അഭിമുഖം | മോഹൻലാൽ - പിണറായി വിജ‍യൻ അഭിമുഖം

 
Kerala

അന്നും 'ഇരുവർ', ഉമ്മൻ ചാണ്ടി - മോഹൻലാൽ അഭിമുഖം കുത്തിപ്പൊക്കി സോഷ്യൽമീഡിയ; സൈബറിടങ്ങളിൽ സിപിഎം - കോൺഗ്രസ് പോര്

മോഹൻലാൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്യുന്ന 'ഇരുവർ' എന്ന പരിപാടിയുടെ ടീസർ ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്

Namitha Mohanan

തിരുവനന്തപുരം: മോഹൻലാൽ - പിണറായി വിജ‍യൻ അഭിമുഖത്തിന്‍റെ ടീസർ പുറത്തു വന്നതിനു പിന്നാലെ സൈബറിടങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. പിആർ അഭിമുഖമെന്ന് കോൺഗ്രസ് ഗ്രൂപ്പുകൾ ആരോപിക്കുമ്പോൾ ഇരുവരും സുഹൃത്തുക്കൾ ആണെന്നും സൗഹൃദ സംഭാഷണമാണെന്നുമാണ് സിപിഎം വാദം. അഭിമുഖം വ്യാഴാഴ്ച ചാനലുകളിൽ സംപ്രേക്ഷണം ചെയ്യും.

മോഹൻലാൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്യുന്ന 'ഇരുവർ' എന്ന പരിപാടിയുടെ ടീസർ ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ അഭിമുഖമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രീകരണം പൂർത്തിയായത്. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറിന്‍റെ നേതൃത്വത്തിലാണ് അഭിമുഖം ചിത്രീകരിച്ചത്.

ഇതിനു പിന്നാലെ 2011 ൽ ഉമ്മൻചാണ്ടിയുമായി മോഹൻലാൽ നടത്തിയ അഭിമുഖവും സൈബറിടങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്. ഇരുവർ എന്ന പേരിൽ മോഹൻലാൽ നടത്തിയ അഭിമുഖമാണിത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയെയാണ് മോഹൻലാൽ അഭിമുഖം ചെയ്തത്. വികസനം, വിവാദം, കുടുംബജീവിതം എന്നിവയെല്ലാം ആ അഭിമുഖത്തിൽ ചർച്ചയായിരുന്നു.

‌2019 ൽ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കാലത്ത് ബോളിവുഡ് താരം അക്ഷയ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിമുഖം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചിത്രീകരണം. അന്ന് പ്രതിപക്ഷം വലിയ തോതിൽ ഇത് വിമർശിച്ചിരുന്നു. രാഷ്ട്രീയ ചോദ്യങ്ങൾ ഇല്ലാതിരുന്ന ആ അഭിമുഖം മോദിയുടെ വ്യക്തിജീവിതം, ശീലങ്ങൾ എന്നിവയ്ക്കായിരുന്നു ഊന്നൽ നൽകിയത്. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ ആസൂത്രണം ചെയ്ത പിആർ സ്റ്റണ്ട് ആണിതെന്ന് അന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചത്.

മൂവരെയും വെട്ടാൻ നാലാമതൊരാൾ?

അദ്ഭുത വിജയം; ഡൽഹി ജീവൻ നിലനിർത്തി

പിണറായി പ്രതിപക്ഷ നേതാവായേക്കില്ല; വാടകവീട്ടിലേക്കു മാറി

അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്

ലോകകപ്പ് ഫുട്ബോൾ സംപ്രേഷണത്തിന് ദൂരദർശൻ