.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

വീണു കിട്ടിയ എടിഎം ഉപയോഗിച്ച് 25,000 രൂപ പിൻവലിച്ചു; ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗവും സഹായിയും അറസ്റ്റിൽ

 
Kerala

വീണു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് 25,000 രൂപ പിൻവലിച്ചു; ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗവും സഹായിയും അറസ്റ്റിൽ

എടിഎം കാർഡിനൊപ്പം പിൻ നമ്പറും എഴുതി സൂക്ഷിച്ചിരുന്നു

നീതു ചന്ദ്രൻ

ആലപ്പുഴ: വഴിയിൽ കളഞ്ഞു കിട്ടിയ എടിഎം കാർഡിൽ നിന്ന് പണം എടുത്ത കേസിൽ ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗവും സഹായിയും അറസ്റ്റിൽ. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും മഹിളാ മോർച്ച ഭാരവാഹിയുമായ സുജന്യ ഗോപി (42) ഇവരുടെ സഹായി കല്ലിശേരി ലക്ഷ്മി നിവാസിൽ സലിഷ് മോൻ (46) എന്നിവരാണ് പിടിയിലായത്. ചെങ്ങന്നൂർ സ്വദേശി വിനോദ് എബ്രഹാമിന്‍റെ പരാതിയിൽ ചെങ്ങന്നൂർ പൊലീസാണ് നടപടി സ്വീകരിച്ചത്.

മാർച്ച് 14ന് കല്ലിശേരി സ്വകാര്യ ആശുപത്രിയിൽ എത്തി മടങ്ങുന്നതിനിടെയാണ് വിനോദിന്‍റെ എടിഎം കാർഡ് ഉൾപ്പെടെയുള്ള പഴ്സ് നഷ്ടപ്പെട്ടത്. എടിഎം കാർഡിനൊപ്പം പിൻ നമ്പറും എഴുതി സൂക്ഷിച്ചിരുന്നു. വഴിയിൽ നിന്ന് ഈ പഴ്സ് ലഭിച്ച സലീഷ് ഇക്കാര്യം സുജന്യയെ അറിയിച്ചിരുന്നു. പിറ്റേ ദിവസം രാവിലെ ഇരുവരും ബുധനുർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽ നിന്നായി ആകെ 25,000 രൂപ പിൻവലിച്ചു. പിന്നീട് കാർഡ് കല്ലിശേരി റെയിൽവേ മേൽപ്പാലത്തിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.

പണം പിൻവലിച്ചതായി അറിയിച്ചു കൊണ്ടുള്ള സന്ദേശം മൊബൈലിൽ ലഭിച്ചതിനു പിന്നാലെയാണ് വിനോദ് പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സലിഷും സുജന്യയുമാണ് പണം പിൻവലിച്ചതെന്ന് വ്യക്തമായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

ജീവനോടെ പിന്നീടാരും കണ്ടിട്ടില്ല; മൊജ്തബ ഖമനേയി ജീവനോടെയില്ലെന്ന് ട്രംപ്

സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

​ഗുണ്ടാനേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രധാന പ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയിൽ

സംസ്ഥാനത്ത് എല്ലാവർക്കും ആരോ​ഗ്യപരിരക്ഷ; വമ്പൻ പ്രഖ്യാപനവുമായി വീണാ ജോർജ്

സൈനിക ബലത്തിലൂടെ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്; സഖ്യ രാജ്യങ്ങളുടെ സഹായം തേടി