AJITH KUMAR FILE
Kerala

എഡിജിപി അജിത് കുമാറിനെ ചുമതലയിൽ നിന്നു മാറ്റും

പകരം എഡിജിപി എച്ച്. വെങ്കിടേഷും ബല്‍റാം കുമാർ ഉപാധ്യായയും പരിഗണനയിൽ

Ardra Gopakumar

തിരുവനന്തപുരം: പി.വി. അന്‍വറിന്‍റെ ആരോപണങ്ങളെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റാന്‍ ആഭ്യന്തര വകുപ്പിന്‍റെ തീരുമാനം. പകരം ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ നിയമിക്കുമെന്നാണ് സൂചന. ജയില്‍ മേധാവി ബല്‍റാം കുമാർ ഉപാധ്യായയും പരിഗണിക്കപ്പെടുന്നുണ്ട്.

അജിത് കുമാറിനെതിരായ ആരോപണത്തിൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുമെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ എഡിജിപി അടക്കം വേദിയിലിരിക്കെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനായി സീനിയര്‍ ഡിജിപിമാരായ എ പത്മകുമാര്‍, യോഗേഷ് ഗുപ്ത എന്നിവരിലാരുടെയെങ്കിലും നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എം.ആര്‍. അജിത് കുമാറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബും സമീപകാലത്ത് കടുത്ത അതൃപ്തിയിലായിരുന്നു എന്നാണ് വിവരം. സമീപകാലത്ത് ഉയര്‍ന്ന ആരോപണങ്ങളില്‍ മുന്‍വിധിയില്ലാതെ അന്വേഷണം നടത്തുമെന്നും പത്തനംതിട്ട എസ്പി എസ്. സുജിത് ദാസിനെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന സൂചനയും മുഖ്യമന്ത്രി നല്‍കി.

സംസ്ഥാനത്ത് പാൽ വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി

കർണാടക‌യ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരം: കേരളത്തിന് ഇന്നിങ്സ് തോൽവി

അബദ്ധത്തിൽ വീണതല്ല; കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നതെന്ന് അമ്മ

"നിനക്കു വേണ്ടി ഞാനെന്‍റെ ഭാര്യയെ കൊന്നു"; ഒരേ സന്ദേശം പല സ്ത്രീകൾക്കും അയച്ച് കൊലക്കേസ് പ്രതി

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടാനച്ഛനും അമ്മ‍യ്ക്കും 180 വർഷം കഠിന തടവ്