കണ്ണൂരിൽ എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു

 
Kerala

കണ്ണൂരിൽ എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐയെന്ന് ആരോപണം

വെട്ടേറ്റത് നൈസാം പുഴക്കരയ്ക്ക്

Jisha P.O.

കണ്ണൂർ: കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു. ജില്ലാ പ്രവർത്തകസമിതി അംഗം നൈസാം പുഴക്കരയ്ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് എംഎസ്എഫ് ആരോപിച്ചു.

പരിക്കേറ്റ നിസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഇരിട്ടിയിൽ വെച്ചാണ് ആക്രമണം.

പ്രദേശത്ത് ലീ​ഗ്-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ബുള്ളറ്റിലും കാറിലുമെത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിസാം പറയുന്നു. വോട്ടെടുപ്പിൽ പലയിടത്തും സംഘർഷമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഈ ആക്രമണമെന്നാണ് പൊലീസ് അനുമാനം. നിലവിൽ പരുക്ക് ​ഗുരുതരമല്ല.

മലപ്പുറം പള്ളി വിഷയത്തിൽ ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി

തുടർച്ചയായ തിരിച്ചടി ചരിത്രത്തിലാദ്യം; ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി62 ദൗത്യം പരാജയം

കുതിച്ച് സ്വർണവില; പവന് 1,240 രൂപയുടെ വർധന

സ്കൂൾ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

കുമ്പളയിൽ ടോൾ പിരിവ് തുടങ്ങി; സംഘർഷം, എംഎൽഎയെ അറസ്റ്റു ചെയ്തു നീക്കി