V Sivankutty file image
Kerala

വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

45,000 അധിക സീറ്റുകൾ മലബാറിൽ വേണം എന്നതായിരുന്നു പ്രതിഷേധക്കാർ ഉയർത്തിയ ആവശ്യം

Namitha Mohanan

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ചർച്ചയ്ക്കായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിൽ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ. എംഎസ്എഫ് സെക്രട്ടറി നൗഫലിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രതിഷേധമുയർന്നത്. 45,000 അധിക സീറ്റുകൾ മലബാറിൽ വേണം എന്നതായിരുന്നു പ്രതിഷേധക്കാർ ഉയർത്തിയ ആവശ്യം. തൊഴിലാളി- യുവജന- വിദ്യാര്‍ഥി- മഹിളാ പ്രസ്ഥാന പ്രതിനിധികളുമായിട്ടായിരുന്നു മന്ത്രി യോഗം വിളിച്ചത്.

''തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെക്കാൻ നോക്കണ്ട, എം.എം. മണി പറഞ്ഞത് അദ്ദേഹത്തിന്‍റെ ശൈലി''; വി. ശിവന്‍കുട്ടി

തിരിച്ചടിയുടെ ഞെട്ടലിൽ സിപിഎം; പരാജയം പരിശോധിക്കാൻ ചൊവ്വാഴ്ച മുന്നണി നേതൃയോഗം

യുഎസ് ബ്രൗൺ സർവകലാശാലയിൽ വെടിവെപ്പ്; രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരിക്ക്

ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലിരുന്ന പടക്കത്തിന് തീ പിടിച്ചു, സ്ഥാനാർഥിയുടെ ബന്ധു മരിച്ചു

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാനൂരിൽ വടിവാൾ ആക്രമണം; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്