Kerala

മന്ത്രി ശിവൻകുട്ടിക്കു നേരെ എംഎസ്എഫ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം

കുന്നമംഗലം നിയോജകമണ്ഡലം എംഎസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കു നേരെ കരിങ്കൊടി കാണിച്ച് എംഎസ്എഫ് പ്രവർത്തകർ. മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കരിങ്കൊടി കാണിച്ചത്. മുക്കം റോഡ് ജംഗ്ഷനിലാണ് സംഭവം.

നഗരത്തിൽ നിന്നു മുക്കം ഭാഗത്ത് നടക്കുന്ന ഒരു ചടങ്ങിൽ പങ്കടുക്കാൻ പോവുകയായിരുന്നു മന്ത്രി. ഇതിനിടയിൽ പ്രവർത്തകർ വാഹനം തടഞ്ഞ് നിർത്തി കരിങ്കൊടി കാണിക്കുകയായിരുന്നു.

ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. കുന്നമംഗലം നിയോജകമണ്ഡലം എംഎസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്. ഇതോടെ മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു