എം.വി. ഗോവിന്ദൻ

 
Kerala

"ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മതത്തിന് എതിരേ എന്നാക്കുന്നു"; മാധ‍്യമങ്ങൾക്കെതിരേ എം.വി. ഗോവിന്ദൻ

വർ‌ഗീയ ശക്തികൾ ജനാധിപത‍്യത്തിന് ഭീഷണിയാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു

Aswin AM

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിക്കെതിരായ എ.കെ. ബാലന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മതത്തിന് എതിരാണെന്ന തരത്തിൽ മാധ‍്യമങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

ആർഎസ്എസിനെതിരായ വിമർശനം ഹിന്ദു മതത്തിനെതിരാണെന്ന് വരുത്തുന്നുവെന്നു പറഞ്ഞ അദ്ദേഹം വർ‌ഗീയ ശക്തികൾ ജനാധിപത‍്യത്തിന് ഭീഷണിയാണെന്ന് കൂട്ടിച്ചേർത്തു.

യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ‍്യന്തര വകുപ്പ് കൈകാര‍്യം ചെയ്യുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നായിരുന്നു എ.കെ. ബാലന്‍റെ പ്രസ്താവന. എന്നാൽ ബാലന്‍റെ പ്രസ്താവനയെ തള്ളി എൽഡിഎഫ് കൺ‌വീനർ ടി.പി. രാമകൃഷ്ണൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു, വീണ്ടും ജയിലിലേക്ക്

സ്വതന്ത്രനായി മത്സരിച്ചാലും വിജയിക്കും, രാഷ്ട്രീയമായി തകർക്കാൻ കഴിയില്ല; അന്വേഷണ ഉദ‍്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ

''ഉടൻ അറസ്റ്റു ചെയ്യൂ''; രാഹുലിന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശ പ്രകാരം

ഒന്നാം ഏകദിനം: ഇന്ത്യക്കെതിരേ ന്യൂസിലൻഡിന് 4 വിക്കറ്റ് നഷ്ടം

"സഞ്ജു എന്നെ മികച്ച ബൗളറാക്കി"; പ്രശംസിച്ച് ചഹൽ