porali shaji official page 
Kerala

പോരാളി ഷാജി കണ്ണൂരുകാരനോ തൃശൂരുകാരനോ? പുറത്തുവരാൻ വെല്ലുവിളിച്ച് എം.വി. ജയരാജൻ

സൈബർ ഗ്രൂപ്പുകൾക്ക് വിമർശനം ദഹിച്ചില്ലെന്നും അങ്ങാടിയിൽ തോറ്റതിന് അമ്മയോട് വേണ്ടെന്നുമാണ് പോരാളി ഷാജി പേജിലെ പോസ്റ്റ്

കണ്ണൂർ: സിപിഎമ്മിനെതിരെ സൈബറിടങ്ങളിൽ നിരന്തരം വിമർശനമുയർത്തുന്ന 'പോരാളി ഷാജി'യെ വെല്ലുവിളിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.’ ഇടതുപക്ഷക്കാരനാണെങ്കിൽ പോരാളി ഷാജി മറനീക്കി പുറത്തുവരണമെന്ന് എം.വി. ജയരാജൻ ആവശ്യപ്പെട്ടു.

പോരാളി ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ല. ആരായാലും ഒളിച്ചിരിക്കാതെ പുറത്തുവരാനും, ഞാനാണ് യഥാർഥ പോരാളി ഷാജി എന്നു പറയാനും ധൈര്യം കാണിക്കണം.

പോരാളി ഷാജി എന്ന പേരിൽ പല സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ട്. അതിൽ ഏതാണ് ഇടത് അനുഭാവമുള്ളത്, ഏതാണ് യുഡിഎഫ് പണംകൊടുത്ത് നിലനിർത്തുന്നത് എന്നറിയില്ലെന്നും ജയരാജൻ പറഞ്ഞു.

ഇടത് സൈബർ സംഘങ്ങൾക്ക് എതിരെ ജയരാജൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് പോരാളി ഷാജി ഫേസ്ബുക്ക് പേജിൽ പ്രതികരിച്ചിരുന്നു. സൈബർ ഗ്രൂപ്പുകൾക്ക് വിമർശനം ദഹിച്ചില്ലെന്നും അങ്ങാടിയിൽ തോറ്റതിന് അമ്മയോട് വേണ്ടെന്നുമാണ് പോരാളി ഷാജി പേജിലെ പോസ്റ്റ്.

ഇതോടെ സൈബർ സഖാക്കൾക്കിടയിൽ ചേരിപ്പോര് രൂക്ഷമാകുകയാണ്. ഇടത് സൈബർ സംഘങ്ങൾക്ക് എതിരായ പ്രസ്താവനയിലൂടെ എം.വി. ജയരാജൻ ലക്ഷ്യമിട്ടത് പാർട്ടിയിലെ ഫാൻ ഗ്രൂപ്പുകളെയാണെന്ന ചർച്ചയും സജീവമാണ്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി