നാട്ടിക ദീപക് വധക്കേസ്; വിചാരണ കോടതി വെറുതെ വിട്ട 5 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

 
Kerala

നാട്ടിക ദീപക് വധക്കേസ്; വിചാരണ കോടതി വെറുതെ വിട്ട 5 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

2015 മാർച്ച് 24 നാണ് ദീപക് കൊല്ലപ്പെട്ടത്

കൊച്ചി: ജനാതാദൾ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്‍റും സംസ്ഥാന കൗൺസിൽ‌ അംഗവുമായിരുന്ന പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയ കേസിൽ 5 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. വിചാരണ കോടതി വെറുതെ വിട്ട പ്രതികൾക്കാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2015 മാർച്ച് 24 നാണ് ദീപക് കൊല്ലപ്പെട്ടത്. ആകെ 10 പ്രതികളെയാണ് വിചാരണ കോടതി വെറുതെവിട്ടിരുന്നത്. ഇതിൽ ഒന്നു മുതൽ 5 വരെയുള്ള പ്രതികളായ നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവരെയാണ് ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതിനെതിരേ സർക്കാരും ദീപക്കിന്‍റെ കുടുംബവും നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം