വരുന്നു, നവകേരള സദസ് 2.0

 
Kerala

വരുന്നു, നവകേരള സദസ് 2.0

ആദ്യ നവകേരള സദസിന് ശേഷം ജനങ്ങളിൽ നിന്നും ലഭിച്ച നിർദേശങ്ങൾ പരിഗണിച്ച് പുതുതായി തീരുമാനിച്ച 229 വികസന പദ്ധതികൾക്കായി 980.25 കോടി രൂപ ചെലവഴിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു

പി.ബി. ബിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി നവകേരള സദസ് മാതൃകയിൽ വീണ്ടും ജനങ്ങളെ കാണാൻ സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും 14 ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളുടെ പരാതികൾ സ്വീകരിക്കാ​നും വിവിധ സെമിനാറുകൾ സംഘടിപ്പിക്കാനുമാണ് ആലോച​ന. ഓണം വാരാഘോഷത്തിന് ശേഷം സെപ്റ്റംബറോടെ​യാ​കും പരിപാടി​ക്കു തു​ട​ക്കം.

2023ലായിരുന്നു ഏറെ വിവാദങ്ങൾ സൃഷ്ടിച്ച നവകേരള സദസ് ആരംഭിച്ചത്. നവകേരളത്തിന്‍റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനും ജനങ്ങളുമായി സംവദിക്കാനുമായായിരുന്നു പ​രി​പാ​ടി. ഇതേ മാതൃകയിൽ വിവിധ മേഖലയിലെ പ്രമുഖരുമായി യോഗം, പരാതികൾ സ്വീകരിക്കൽ, സെമിനാറുകൾ, പൊതുപരിപാടികൾ, സാംസ്കാരിക പരിപാടികൾ തു​ട​ങ്ങി​യ​വ ഇ​ത്ത​വ​ണ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

ആദ്യസദസിൽ മന്ത്രിസഭയ്ക്ക് സഞ്ചരിക്കാൻ 1.15 കോടിരൂപയ്ക്ക് പുതിയ ബസ് നിർമിച്ചായിരുന്നു ജില്ലകളിലെ​ യാത്ര. 140 നിയമസഭാ മണ്ഡലങ്ങളിൽ മന്ത്രിമാരുടെ യാത്രയ്ക്കായി അത്യാഡംബര സൗകര്യങ്ങൾക്കൊപ്പം ടൊയ്‌ലെറ്റ് - ലിഫ്റ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയ ബസും പിന്നാലെ വിവാദങ്ങളിൽപെട്ടു. തുടർന്ന് കഴിഞ്ഞ വർഷം ജില്ലകളിൽ അദാലത്തുകളും ഒരുക്കിയിരുന്നു. നിലവിൽ കേരളം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെയാണ് വീണ്ടും നവകേരള സദസ് മാതൃകയിൽ ജനങ്ങളെ കാണാൻ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്നത്.

ആദ്യ നവകേരള സദസിന് ശേഷം ജനങ്ങളിൽ നിന്നും ലഭിച്ച നിർദേശങ്ങൾ പരിഗണിച്ച് പുതുതായി തീരുമാനിച്ച 229 വികസന പദ്ധതികൾക്കായി 980.25 കോടി രൂപ ചെലവഴിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ജനങ്ങൾ ആവശ്യപ്പെട്ട വികസനങ്ങൾക്കും നിർദേശങ്ങൾക്കും മുൻഗണനപ്രകാരം അനുമതി നൽകാനും അധിക പദ്ധതികൾ അനുവദിക്കാനും ചീഫ് സെക്രട്ടറി, സെക്രട്ടറി (പിഐഇ ആൻഡ്‌ എംഡി), ബന്ധപ്പെട്ട കലക്റ്റർ എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റിയാണ് അനുമതി നൽകിയത്.ഓരോ മണ്ഡലത്തിലും പരമാവധി ഏഴ് കോടി വീതമാണ് അനുവദിക്കുക.

അതേസമയം, നവകേരള സദസ് അമ്പേ പരാജയമായിരുന്നെന്ന് മുഖ്യഘടക കക്ഷിയായ സിപിഐ ജില്ലാ സമ്മേളനങ്ങളിൽ അടുത്തിടെയും വിമർശനം ഉയർന്നിരുന്നു. കോടികൾ ധൂർത്തടിച്ച് നടത്തിയ പരിപാടികൊണ്ട് ആർക്കെങ്കിലും പ്രയോജനമുണ്ടായോയെന്ന് ആലോചിക്കണം. വെറും ഷോ മാത്രമായിരുന്നെന്നും വിവിധ മണ്ഡലങ്ങളിൽ നിന്നുള്ളവർ കുറ്റപ്പെടുത്തിയിരുന്നു. യുഡിഎഫ് പരിപാടി ബഹിഷ്കരിച്ചിരുന്നതിനാൽ ഭരണകക്ഷി എംഎൽഎമാർ മാത്രമായിരുന്നു അന്ന് പങ്കെടുത്തിരുന്നത്. നവകേരള ബസിനെതി​രേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതും പ്രതിഷേധത്തെ അടിച്ചമർത്താനുള്ള ഇടത് അനുകൂല സംഘടനകളുടെ നീക്കത്തെ മുഖ്യമന്ത്രി രക്ഷാപ്രവർത്തനമെന്ന് വിളിച്ചതുമടക്കം ഒരുപിടി വിവാദങ്ങളായിരുന്നു നവേരള സദസ് ഒന്നാംഘട്ടത്തിൽ ഉണ്ടായത്.

വാൽപ്പാറയിൽ 8 വ‍യസുകാരനെ പുലി കടിച്ചുകൊന്നു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; വള്ളം മറിഞ്ഞ് 2 പേർ മരിച്ചു

ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം സജി നന്ത്യാട്ട് രാജിവച്ചു

മോർച്ചറിയിലെ മൃതദേഹം അനുമതിയില്ലാതെ തുറന്നു കാട്ടിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു

കൂടത്തായി കേസ്; കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കണമെന്ന ജോളിയുടെ ആവശ്യം തള്ളി ഹൈക്കോടതി