കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരേ പ്രമേയം പാസാക്കി എൻസിപി. കോഴിക്കോട് ജില്ലയിലെ 10 മണ്ഡലം കമ്മിറ്റികളാണ് ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരേ പ്രമേയം പാസാക്കിയത്.
8 തവണ മത്സരിച്ച് 2 തവണ മന്ത്രിയായ ശശീന്ദ്രൻ മത്സര രംഗത്തു നിന്ന് പിന്മാറിപാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് പ്രമേയത്തിൽ പറയുന്നത്.
ശശീന്ദ്രന്‍റെ സ്ഥാനാർഥിത്വത്തിനെതിരേ ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത നിലനിൽക്കുന്നതിനിടെയാണ് മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കിയത്.