മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞ് അപകടം; 3 കാറുകൾ തകർന്നു

 
Kerala

മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞ് അപകടം; 3 കാറുകൾ തകർന്നു

കൂരിയാട് സർവീസ് സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീണത്.

Aswin AM

മലപ്പുറം: മലപ്പുറത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞു വീണ് മൂന്ന് കാറുകൾ തകർന്നു. കോഴിക്കോട് തൃശൂർ ദേശീയപാതയിലായിരുന്നു അപകടമുണ്ടായത്.

കൂരിയാട് സർവീസ് സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീണത്.

രണ്ടു വാഹനങ്ങളുടെ മുകളിലേക്ക് കല്ലും മണ്ണും വീണതോടെ കാർ പൂർണമായും തകർന്നു. കൊളപ്പുറം കൊക്കാട് വഴി കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. പൊലീസും ഫ‍യർഫോഴ്സും സ്ഥലത്തെത്തി ചേർന്നിട്ടുണ്ട്. അപകടത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ചിത്രപ്രിയയുടെ മരണം കൊലപാതകം; തലയിൽ ആഴത്തിൽ മുറിവ്, ആൺ സുഹൃത്ത് അറസ്റ്റിൽ

സംസ്ഥാനത്തെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച; കനത്ത സുരക്ഷ, 13ന് വോട്ടെണ്ണൽ

ഒന്നാം ടി20യിൽ ഇന്ത‍്യൻ ബ്ലാസ്റ്റ്; 101 റൺസിന് സുല്ലിട്ട് ദക്ഷിണാഫ്രിക്ക

വട്ടവടയിൽ ബുധനാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി

ചെങ്കോട്ട സ്ഫോടനം; കശ്മീർ സ്വദേശിയായ ഡോക്റ്റർ അറസ്റ്റിൽ