ഉപയോഗിച്ചത് ദൃഢതയില്ലാത്ത മണ്ണ്; ദേശീയപാത തകർന്ന സംഭവത്തിൽ എൻഎച്ച്എഐ ഹൈക്കോടതിയിൽ

 
Kerala

ഉപയോഗിച്ചത് ദൃഢതയില്ലാത്ത മണ്ണ്; ദേശീയപാത തകർന്ന സംഭവത്തിൽ എൻഎച്ച്എഐ ഹൈക്കോടതിയിൽ

മണ്ണിന്‍റെ കുഴപ്പം കാരണമാണ് ദേശീയപാത തകരാൻ കാരണമെന്നാണ് എൻഎച്ച്എഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്

കൊച്ചി: സംസ്ഥാനത്തെ ദേശീയപാത തകർന്ന സംഭവത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് എൻഎച്ച്എഐ. പ്രഥമദൃഷ്ട‍്യാ കരാറുകാരുടെ വീഴ്ചയാണെന്നാണ് റിപ്പോർട്ടിൽ പറ‍യുന്നത്.

‌ദ‍ൃഢതയില്ലാത്ത മണ്ണാണ് ഉപയോഗിച്ചതെന്നും സമീപത്ത് വെള്ളം കെട്ടിനിന്നത് മണ്ണിന്‍റെ ദൃഢതയില്ലാതാക്കിയെന്നും എൻഎച്ച്എഐ കോടതിയെ അറിയിച്ചു.

അതേസമയം പുതിയ കരാറുകളിൽ നിന്നും നിലവിലുള്ള കരാറുകളിൽ നിന്നും കമ്പനിയെ വിലക്കിയതായി ദേശീയപാത അതോറിറ്റി വ‍്യക്തമാക്കി.

ഐഐടി ഡൽഹിയിൽ നിന്നും വിരമിച്ച പ്രൊഫസർക്ക് മേൽനോട്ട ചുമതല നൽകിയിട്ടുണ്ടെന്നും പാതയുടെ പുനർനിർമാണം പൂർത്തിയാക്കുന്നതിനായി പ്രത‍്യേക മാർഗനിർദേശങ്ങൾ നൽകിയതായും ദേശീതപാത അതോറിറ്റി കോടതിയോട് വ‍്യക്തമാക്കി.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ