നിപ: രോഗിയുടെ സ്ഥിതി അതീവഗുരുതരം, റൂട്ട് മാപ്പ് പുറത്തുവിടും

 

representative image

Kerala

നിപ: രോഗിയുടെ സ്ഥിതി അതീവ ഗുരുതരം, റൂട്ട് മാപ്പ് പുറത്തുവിടും

കോഴിക്കോട് മെഡിക്കൽ കോളെജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.

നീതു ചന്ദ്രൻ

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ മെഡിക്കൽ കോളെജിൽ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലാണ് രോഗി. അസുഖബാധിതനായ വ്യക്തിയുടെ രക്ത സാമ്പിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഫലം വരുന്നതോടെ കൂടുതൽ വ്യക്തത വരും. കോഴിക്കോട് മെഡിക്കൽ കോളെജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.

അസുഖ ബാധിതനായ വ്യക്തിയുടെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സംസാരിച്ച ശേഷം ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. രോഗിയുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന അഞ്ച് പേരുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയക്കും.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു