നിതിൻ രാജ്.

 
Kerala

സംസ്ഥാനത്ത് ചൊവ്വാഴ്ച ഹർത്താൽ; ഏതെല്ലാം സർവീസുകളെ ബാധിക്കും!

നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ചാണ് ആക്ഷൻ കൗൺസിൽ‌ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്

Namitha Mohanan

കണ്ണൂർ: നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ‌ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ. അഞ്ചരകണ്ടി ഡെന്‍റൽ കോളെജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ ഉത്തരവാദികളായവരെ മുഴുവൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ.

നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ആളുകൾ ഹർത്താലിനോട് സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്. കടകൾ തുറക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചു. ബസുകൾ സർവീസ് നടത്തുന്നതിൽ ഉടമകൾ സ്വതന്ത്രമായാവും തീരുമാനിമെടുക്കുക.

52 ഓളം ദളിത് സംഘടനകൾ ചേർന്നാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്‍റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ.

'560 പൊലീസുകാരും 50 കാറും'; മേജർ രവിക്കെതിരേ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി പിണറായി വിജയൻ

ബാങ്കോക്കിൽ നിന്ന് ലഹരിക്കടത്ത്; മുൻ മിസിസ് കേരള മത്സരാർഥി അറസ്റ്റിൽ

എൽഡിഎഫ് സർക്കാർ പിഎം ശ്രീ ഫണ്ട് വാങ്ങിയിട്ടില്ല; യുഡിഎഫ് സർക്കാരിന്‍റെ ആരോപണം തള്ളി കേന്ദ്ര രേഖകൾ

താമരശ്ശേരി ചുരത്തിൽ നിന്ന് വാൻ മറിഞ്ഞു; ഡ്രൈവർ ചാടി രക്ഷപെട്ടു

സൗജന്യയാത്ര 15ന് രാവിലെ 8.30 മുതൽ; സ്ത്രീകൾക്ക് 'സീറോ' ടിക്കറ്റ് നൽകും