

മേജർ രവി, പിണറായി വിജയൻ
തിരുവനന്തപുരം: സംവിധായകൻ മേജർ രവിക്കെതിരേ ആഭ്യന്തര മന്ത്രിക്കും പൊലീസിനും പരാതി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നടൻ ഇന്നസെന്‍റിന് അന്ത്യോപചാരം അർപ്പിക്കാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ 50 കാറുകളുടെയും 560 പൊലീസുകാരുടെയും 10 ഫയർ എൻജിന്‍റെയും അകമ്പടിയോടെയാണ് വന്നതെന്ന പരാമർശത്തിനെതിരേയാണ് പരാതി. പരാമർശം വസ്തുതാവിരുദ്ധവും അപകീർത്തികരവുമാണെന്നും മേജർ രവിയുടെ പരാമർസത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂണ്ടായ തെറ്റായ പ്രചരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നടൻ സലിം കുമാറിന് അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിയതുമായി താരതമ്യം ചെയ്തു കൊണ്ടാണ് മേജർ രവി വിവാദ പരാമർശം നടത്തിയത്.
തൊട്ടു പിന്നാലെ സമൂഹമാധ്യമങ്ങളിൽ എഐ നിർമിത വിഡിയോകളും ചിത്രങ്ങളും പ്രചരിച്ചുവെന്നാണ് പിണറായി വിജയൻ ആരോപിക്കുന്നത്. ഇന്നസെന്‍റിന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയ ദിവസത്തെ യഥാർഥ ചിത്രങ്ങളും എഐ നിർമിത ചിത്രങ്ങളും പരാതിയോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
അത്തരത്തിലൊരു പ്രചാരണത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ശാസ്ത്രീയമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്നുമാണ് പിണറായി ആവശ്യപ്പെട്ടിരിക്കുന്നത്.