സുജിത് ദാസ് file image
Kerala

സുജിത് ദാസിന് ആശ്വാസം: സിബിഐ അന്വേഷണമില്ല

അന്വേഷണത്തിൽ അപാകതയൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കോടതി

കൊച്ചി: വ്യാജ ലഹരിക്കടത്ത് കേസ് ആരോപണത്തിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിന് ആശ്വാസം. പൊലീസ് ഉദ്യോഗസ്ഥനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലഹരിക്കേസ് പ്രതിയുടെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണത്തിനുള്ള കാരണങ്ങൾ ബോധിപ്പിക്കാൻ ഹർജിക്കാരിക്ക് ആയില്ലെന്ന് ഹൈക്കോടതി പറയുന്നു.

നിലവിലെ അന്വേഷണത്തിൽ അപാകതയൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലഹരിക്കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് സർക്കാരും പറഞ്ഞു. എന്നാൽ ആറ് വർഷമായി കേസിൽ കുറ്റപത്രം സമർപ്പിച്ചില്ലെന്ന് ഹർജിക്കാർ കൂട്ടിച്ചേർത്തു. അന്വേഷണം കൈമാറേണ്ട സാഹചര്യം കോടതിക്ക് ബോദ്ധ്യപ്പെട്ടില്ലെന്നും രേഖകൾ പരിശോധിച്ചതിൽ നിന്നും അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്‍റെ മഴ സാധ്യതാ പ്രവചനം; അടുത്ത മൂന്നു മണിക്കൂറിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്