Representative Image 
Kerala

രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതര സംസ്ഥാന തെഴിലാളി അറസ്റ്റിൽ

കുട്ടിയുടെ സഹോദരൻ ബഹളം വച്ചതോടെ ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് തൊട്ടടുത്ത കടയിൽ കയറി ഒളിക്കാൻ ശ്രമിക്കുകയും ചെയ്തു

ajeena pa

ഹരിപ്പാട്: രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശിയായ ദേവാനന്ദ് (30) ആണ് അറസ്റ്റിലായത്. ഡാണാപ്പടി ജംഗ്ഷന് സമീപം വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ഇയാൾ ശ്രമിച്ചത്.

കുട്ടിയുടെ സഹോദരൻ ബഹളം വച്ചതോടെ ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് തൊട്ടടുത്ത കടയിൽ കയറി ഒളിക്കാൻ ശ്രമിക്കുകയും ചെയ്തു.തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്നും അതിനാൽ പേരും മറ്റു വിവരങ്ങലും യഥാർഥമാണോ എന്ന് അന്വേഷണത്തിനു ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത