അരൂർ- തുറവൂർ ഫ്ലൈ ഓവർ അവസാന ഘട്ടത്തിലേക്ക്; ഡിസംബറിൽ പൂർത്തിയാകും

 
Kerala

അരൂർ- തുറവൂർ ഫ്ലൈ ഓവർ അവസാന ഘട്ടത്തിലേക്ക്; ഡിസംബറിൽ പൂർത്തിയാകും

ശബ്ദമലിനീകരണം കുറയ്ക്കുന്നതിനായി ബ്രിഡ്ജ് നോയ്സ് ബാരിയറും സ്ഥാപിക്കുന്നുണ്ട്.

MV Desk

തുറവൂർ: ദേശീയപാതയിലൂടെയുള്ള അരൂർ- തുറവൂർ ഫ്ലൈ ഓവറിന്‍റെ നിർമാണം ഭൂരിഭാഗവും പൂർത്തിയായി. നിർമാണത്തിന്‍റെ 93 ശതമാനവും പൂർത്തിയായെന്നും ഡിസംബറിൽ നിർമാണം പൂർത്തിയാകുമെന്നും ദേശീയപാതാ അഥോറിറ്റി വ്യക്തമാക്കി. ഒറ്റത്തൂണുകളിലാണ് പാത നിർമിക്കുന്നത്. ഈ രീതിയിൽ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ പാതയാണിത്. 13.23 കിലോമീറ്റർ നീളവും 24.5 മീറ്റർ വീതിയുമായി ആറുവരിപ്പാതയായാണ് നിർമാണം. 2200 കോടി രൂപയാണ് പദ്ധതിക്കു വേണ്ടി ചെലവഴിക്കുന്നത്. 13.23 കിലോമീറ്ററിലാണ് പദ്ധതി പൂർത്തിയാക്കുക. 9 മീറ്റർ ഉയരമുള്ള 364 തൂണുകളിലാണ് പാത നിർമിക്കുന്നത്. അപ്രോച്ച് റോഡിനു പുറമേ ചന്തിരൂർ, പാട്ടുകുളങ്ങര എന്നിവിടങ്ങളിൽ പാതയിലേക്ക് കയറാനും ഇറങ്ങാനുമായി രണ്ടു റാംപുകളും നിർമിക്കുന്നുണ്ട്.

പാതയിൽ 30 മീറ്റർ ഇടവിട്ട് തെരുവു വിളക്കുകൾ സ്ഥാപിക്കും. ശബ്ദമലിനീകരണം കുറയ്ക്കുന്നതിനായി ബ്രിഡ്ജ് നോയ്സ് ബാരിയറും സ്ഥാപിക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം നിർമിക്കുന്നത്.

2026 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ പ്രതികൂല കാലാവസ്ഥയും മറ്റും പ്രശ്നങ്ങളും മൂലം നിർമാണം വൈകി.പാതയിൽ 5.5 കിലോമീറ്റളോളമുള്ള ടാറിങ് പൂർത്തിയായി. പാതയിലേക്ക് കയറാനും ഇറങ്ങാനുമുള്ള അപ്രോച്ച് റോഡുകളുടെ നിർമാണം പൂർത്തിയായിട്ടില്ല.

"ബിജെപി സ്ഥാനാർഥിയാകാൻ ജ്ഞാനേഷ് കുമാർ നിർബന്ധിച്ചു"; വെളിപ്പെടുത്തലുമായി ജിജി തോംസൺ

എസ്ഐആർ: എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഏഷ്യൻ ഗെയിംസിൽ രണ്ടാം വെള്ളിയുമായി കോഴിക്കോട്ടുകാരി

'ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ ഉപയോഗിക്കും'

വൃദ്ധസദനത്തിൽ രോഗങ്ങളോട് മല്ലിട്ട് മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി|Video