പിണറായി വിജയൻ

 
Kerala

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

സ്വർണക്കൊള്ളയിൽ കൃത‍്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും അത് ജനങ്ങൾക്ക് ബോധ‍്യപ്പെട്ടതായും മുഖ‍്യമന്ത്രി പറഞ്ഞു

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയം അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ. അങ്ങനെയായിരുന്നെങ്കിൽ പന്തളത്ത് എൽഡിഎഫ് വിജയിക്കുമായിരുന്നില്ലെന്ന് മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു. സ്വർണക്കൊള്ളയിൽ കൃത‍്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും അത് ജനങ്ങൾക്ക് ബോധ‍്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

വർഗീയതയെയും ബിജെപിയെയും പ്രതിരോധിക്കാൻ സാധിച്ചത് എൽഡിഎഫിനു മാത്രമാണെന്നും മുഖ‍്യമന്ത്രി പറഞ്ഞു. അതേസമയം, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം കാറിൽ സഞ്ചരിച്ച സംഭവത്തിലും മുഖ‍്യമന്ത്രി പ്രതികരിച്ചു. വെള്ളാപ്പള്ളിക്കൊപ്പം സഞ്ചരിച്ചതിൽ അദ്ദേഹം നടന്നുപോകുന്നത് ഒഴിവാക്കാൻ വേണ്ടിയാണെന്നായിരുന്നു മുഖ‍്യമന്ത്രി പ്രതികരിച്ചത്.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി

മകളെ വിവാഹം ചെയ്ത് നൽകിയില്ല; അമ്മയെ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ചു