Kerala

‌തുടക്കമിട്ട പദ്ധതികളുടെ പൂർത്തീകരണത്തിൽ സാക്ഷി മാത്രമായ വികസന നായകൻ

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിവച്ച പല വമ്പൻ വികസന പദ്ധതികളും പൂർത്തിയാക്കിയതും ഉദ്ഘടാനം ചെയ്തതും പിന്നീട് വന്ന എൽഡിഎഫ് സർക്കാരുകൾ.

കൊച്ചി: കേരളത്തിന്‍റെ വികസന പദ്ധതികളിൽ, പ്രത്യേകിച്ച് അടിസ്ഥാനസൗകര്യ വികസനത്തിൽ, ദീർഘവീക്ഷണമുള്ള വിവിധ പദ്ധതികൾക്കു തുടക്കമിട്ട ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി. എന്നാൽ, അവയിൽ മിക്കതും പൂർത്തിയായത് പിന്നാലെ വന്ന ഇടതുപക്ഷ സർക്കാരുകളുടെ കാലത്തും.

അദ്ദേഹത്തിന്‍റെ ഭരണകാലത്ത് തുടക്കമിട്ട പല പദ്ധതികളും എൽഡിഎഫ് സർക്കാർ പൂർത്തിയാക്കുന്നതു കണ്ട്, ഉദ്ഘാടന വേദിയിൽ അതിഥിയായിരിക്കേണ്ടി വന്ന അവസ്ഥയാണ് പലപ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നത്.

ഉമ്മൻ ചാണ്ടി തുടക്കമിട്ട പദ്ധതികളിൽ ചിലത്:

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

1995ലാണ് പദ്ധതി നടത്തിപ്പിനു നീക്കം തുടങ്ങുന്നത്, പക്ഷേ, എങ്ങുമെത്തിയില്ല. 2011ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായതോടെ ചുവപ്പുനാടകൾ അഴിഞ്ഞു തുടങ്ങി. എന്നാൽ, പദ്ധതി നിർമാണം തുടങ്ങുന്നത് 2015ൽ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത്, ഇപ്പോഴത്തെ സർക്കാരിന്‍റെ കാലാവധിക്കുള്ളിൽ പൂർത്തിയാകുമെന്നു പ്രതീക്ഷ.

കൊച്ചി മെട്രൊ റെയ്‌ൽ

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് കൊച്ചി മെട്രൊ റെയിൽ നിർമാണത്തിനു തുടക്കമിടുന്നത്, 2013ൽ. ഇതും പൂർത്തിയാകുന്നത് 2017ൽ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത്.

കണ്ണൂർ വിമാനത്താവളം

1997 മുതൽ പരിഗണനയിലുള്ള പദ്ധതി. നിർമാണം തുടങ്ങുന്നത് 2014ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ. 2016ൽ വ്യോമസേനാ വിമാനം പരീക്ഷണാടിസ്ഥാനത്തിൽ ലാൻഡ് ചെയ്തെങ്കിലും യഥാർഥത്തിൽ നിർമാണ പ്രവർത്തനം പൂർത്തിയാക്കി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് 2018ൽ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത്.

സ്മാർട്ട് സിറ്റി

ഈ പദ്ധതിയും വിഭാവനം ചെയ്യുന്നത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. ആദ്യ ഘട്ടം മാത്രമാണ് യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് പൂർത്തിയായത്. പിന്നീട്, പദ്ധതി പൂർത്തിയാക്കുന്നത് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായ ശേഷം. വിഭാവനം ചെയ്ത ശേഷിയിലേക്ക് പദ്ധതി ഇനിയും എത്തിച്ചേർത്തിട്ടില്ലെന്നതും വസ്തുത.

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

ക്ലാസിൽ മദ്യപിച്ചെത്തി വിദ്യാർഥിനികൾക്കൊപ്പം നൃത്തം! വീഡിയോ പ്രചരിച്ചതിനു പിന്നാലെ അധ്യാപകന് സസ്പെന്‍ഷന്‍

ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കം; ഗർഭിണിയായ ഭാര്യയെ ഭർത്താവ് മർദിച്ച് കൊന്നു