താനൂരിൽ പ്ലസ് ടു വിദ‍്യാർഥിനികൾ നാടുവിട്ട സംഭവം; ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ

 

file image

Kerala

താനൂരിൽ പ്ലസ് ടു വിദ‍്യാർഥിനികൾ നാടുവിട്ട സംഭവം; ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ

എടവണ്ണ സ്വദേശി റഹിം അസ്‌ലത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Aswin AM

മലപ്പുറം: താനൂരിലെ പ്ലസ് ടു വിദ‍്യാർഥിനികൾ നാടുവിട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടവണ്ണ സ്വദേശി റഹിം അസ്‌ലത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. റഹിം മുംബൈയിൽ നിന്ന് നാട്ടിലെത്തിയിരുന്നു. ചോദ‍്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ റഹിമിന് പങ്കുണ്ടെന്ന് വ‍്യക്തമായാൽ പൊലീസ് അറസ്റ്റ് ചെയ്യും.

പെൺകുട്ടികളെ ശനിയാഴ്ച ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും വിദ‍്യാർഥിനികൾക്ക് കൗൺസിലിങ്ങും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും പൊലീസ് നൽകും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പരീക്ഷ എഴുതാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയ താനൂർ സ്വദേശികളായ അശ്വതിയേയും ഫാത്തിമയേയും കാണാതായത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മുംബൈയിലെ ലോണാവാല സ്റ്റേഷനിൽ നിന്നും കണ്ടെത്തിയിരുന്നു.

മുംബൈ ചെന്നൈ എഗ്മേർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് റെയിൽവേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. തുടർന്ന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചത്.

തുർക്കിക്ക് എഫ്-35 വിൽപ്പന; നെതന്യാഹു–ഹെഗ്സെത്ത് കൂടിക്കാഴ്ച റദ്ദാക്കി

മഴ ലഭിക്കുന്നത് ആശ്വാസം; വൈദ‍്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള എല്ലാ മാർഗങ്ങളും നോക്കുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്

'വെറുമൊരു മുന്നറിയിപ്പ് നൽകലല്ല സർക്കാരിന്‍റെ ചുമതല'; മുഖ‍്യമന്ത്രിക്കെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രാജീവ് ചന്ദ്രശേഖർ

കള്ളാടി ദുരന്തമേഖല സന്ദർശിക്കാനൊരുങ്ങി പിണറായി വിജയൻ

അതിതീവ്ര മഴ; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്