oommen chandy 
Kerala

യാത്രയയപ്പ് ഔദ്യോഗിക ബഹുമതികളില്ലാതെ; ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷമെന്ന് കുടുംബം

പൂർണ ഔദ്യോഗിക ബഹുമതി നൽകണമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം

MV Desk

തിരുവനന്തപുരം: ഔദ്യോഗിക ബഹുമതികളില്ലാതെ ഉമ്മൻ ചാണ്ടിയെ യാത്രയാക്കും. ഉമ്മൻ ചാണ്ടി തന്‍റെ കുടുംബത്തെ പറഞ്ഞേൽപ്പിച്ചതുപോലെ ഔദ്യോഗിക ബഹുമതി ഒഴിവാക്കിയാവും സംസ്കാരച്ചടങ്ങുകൾ നടക്കുകയെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. പൂർണ ഔദ്യോഗിക ബഹുമതി നൽകണമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം.

എന്നാൽ, ഔദ്യോഗിക ബഹുമതി വേണ്ടെന്നും മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഉമ്മൻ ചാണ്ടിയുടെ ഭാര്യ പൊതു ഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു. തീരുമാനം പിതാവിന്‍റെ അന്ത്യാഭിലാഷമാണെന്ന് മകൻ ചാണ്ടി ഉമ്മനും പ്രതികരിച്ചു. തുടർന്ന് കുടുംബത്തിന്‍റെ അഭിപ്രായത്തെ മാനിച്ചാണ് ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കുന്നതെന്ന് ചീഫ് സെക്രട്ടറി പ്രതികരിച്ചു.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത