Kerala

ഓപ്പറേഷൻ അരിക്കൊമ്പൻ: മോക് ഡ്രിൽ ഉടൻ: ആനയെ പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയേക്കും

ആനയെ പിടികൂടിയാൽ പെരിയാർ കടുവാ സങ്കേതത്തിലേക്കോ, അഗസ്ത്യവനം റിസർവിലേക്കാ മാറ്റാനോ ആണ് ആലോചന

ഇടുക്കി : അരിക്കൊമ്പൻ ദൗത്യം വീണ്ടും സജീവമാകുന്നു. മോക് ഡ്രിൽ ഇന്നു നടന്നേക്കും. അടുത്തദിവസങ്ങളിൽ അരിക്കൊമ്പനെ മയക്കുവെടി വച്ചു പിടികൂടുന്ന ദൗത്യം നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആനയെ പിടികൂടിയാൽ പെരിയാർ കടുവാ സങ്കേതത്തിലേക്കോ, അഗസ്ത്യവനം റിസർവിലേക്കാ മാറ്റാനോ ആണ് ആലോചന. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല.

ആനയെ മാറ്റുന്ന പുതിയ താവളം പ്രഖ്യാപിച്ചാൽ പ്രതിഷേധമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് സ്ഥലം രഹസ്യമായി സൂക്ഷിക്കുന്നത്. മോക് ഡ്രില്ലിനു മുന്നോടിയായി ആർആർടി സംഘം ഇന്നലെ ചിന്നക്കനാലിൽ തിരിച്ചെത്തിയിട്ടുണ്ട്. അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടലും, വിദഗ്ധസമിതിയുടെ തീരുമാനവും കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കാനാണ് വനം വകുപ്പിനു മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം.

നേരത്തെ ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാൻ തീരുമാനിച്ചപ്പോൾ പ്രദേശത്ത് കനത്ത പ്രതിഷേധം ഉയർന്നിരുന്നു. ആനയെ പിടികൂടിയാൽ ഘടിപ്പിക്കാനുള്ള റേഡിയോ കോളർ എത്തിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും അനുകൂലമായാൽ ഉടൻ തന്നെ ദൗത്യം നടത്താനാണു തീരുമാനമെടുത്തിരിക്കുന്നത്.

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് തുടരും

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി

വനിതാ നേതാവിന്‍റെ വീട്ടിൽ കയറിയ സിപിഎം എംഎൽഎയെ ഭർത്താവ് പിടികൂടി

''മാപ്പ് അർഹിക്കുന്നില്ല, മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് ഭൂമി ലഭിക്കണം''; ആന്‍റണിക്കെതിരേ സി.കെ. ജാനു