Vijay

 
Kerala

ഓപ്പറേഷൻ തൂഫാന് പൂർണ പിന്തുണ; ലഹരി വിരുദ്ധ ബോധവത്കരണത്തിനായി വിജയ് കൊച്ചിയിലെത്തും

സംസ്ഥാന ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ചെന്നൈയിലെത്തി വിജയിയുമായി കൂടിക്കാഴ്ച നടത്തി

Namitha Mohanan

കൊച്ചി: സംസ്ഥാനത്തെ ലഹരി മാഫിയയെ ഉന്മൂലനം ചെയ്യാനായി സംസ്ഥാന സർക്കാരും പൊലീസ്, എക്സൈസ് അടക്കമുള്ള വകുപ്പുകളും ചേർന്ന് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് പൂർണ പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്.

സംസ്ഥാന ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ചെന്നൈയിലെത്തി വിജയിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് വിജയ് പിന്തുണ അറിയിച്ചത്.

തൂഫാന് പൂർണപിന്തുണ നൽകുമെന്ന് പറഞ്ഞ വിജയ് ലഹരി വിരുദ്ധ ബോധവത്കരണത്തിനായി കൊച്ചിയിൽ എത്തുമെന്നും അറിയിച്ചു. കേരള പൊലീസിനൊപ്പം തമിഴ്നാട് പൊലീസും ലഹരി വിരുദ്ധ പദ്ധതികൾക്ക് സഹകരിക്കാനും രമേശ് ചെന്നിത്തലയും വിജയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായി.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്