ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

 
Kerala

ഓപ്പറേഷൻ തൂഫാൻ; ഡോക്റ്ററുടെ കുറിപ്പടിയില്ലാതെ ഇനി മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് കിട്ടില്ല

മയക്കുമരുന്ന് ദുരുപയോഗം തടയാൻ രമേശ് ചെന്നിത്തല മെഡിക്കൽ ഷോപ്പുകളിൽ കർശന പരിശോധന നടത്തി; ഡോക്റ്ററുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകിയാൽ നടപടി

Thiruvananthapuram Bureau

തിരുവനന്തപുരം: ലഹരി മരുന്നുകൾക്കെതിരേയുള്ള 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതി മെഡിക്കൽ ഷോപ്പുകളിലേക്കും നീട്ടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഡോക്റ്റര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

കുറിപ്പടിയില്ലാതെ മരുന്നു നൽകുന്ന മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. ആരോഗ്യമന്ത്രിയുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും. ചില മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകൾ ഡോക്റ്ററുടെ പ്രിസ്‌ക്രിപ്ഷനുകളില്ലാതെ കൊടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

Get updates on WhatsApp

ഇത്തരം മരുന്നുകള്‍ ലഹരിക്കായി ചിലര്‍ ഉപയോഗിച്ചു വരുന്നു. അത്തരമൊരു പ്രവണത ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരത്തില്‍ മരുന്നുകള്‍ നല്‍കുന്ന പ്രവണത തുടര്‍ന്നാല്‍ മെഡിക്കല്‍ ഷോപ്പുകള്‍ കൂടി ഓപ്പറേഷന്‍ തൂഫാന്‍റെ റഡാറിലേക്ക് കൊണ്ടുവരും.

ഓപ്പറേഷന്‍ തൂഫാനിലൂടെ മയക്കുമരുന്ന് ലോബിയുടെ പത്തി തകര്‍ത്തിരിക്കുകയാണ്. കേരള പൊലീസ് വളരെ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. ഈ മയക്കുമരുന്ന് ലോബി പല സ്ഥലങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും മര്‍ദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുന്നവർക്കു നേരെ അതിശക്തമായ നടപടി കൈക്കൊള്ളും- ചെന്നിത്തല വ്യക്തമാക്കി.

അയോധ്യ രാമക്ഷേത്ര കൊള്ള: മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ടെറസിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗിച്ചു; തടഞ്ഞ മുൻ അധ്യാപകനെയും കുടുംബത്തെയും ക്രൂരമായി കൊന്നു

ചെറിയ വസ്ത്രം ധരിച്ച സ്ത്രീയുടെ വീഡിയോ; രാഷ്ട്രീയ വിവാദത്തിൽ പ്രതികരിച്ച് ടിവികെ മന്ത്രി കീർത്തന

"ഒരു തുള്ളി എണ്ണപോലും പുറത്തേക്ക് പോകില്ല, ഹോർമുസ് കടലിടുക്ക് അടയ്ക്കും", കടുത്ത പ്രഖ്യാപനവുമായി ഇറാൻ

സ്ത്രീകൾക്ക് കൂടുതൽ സൗജന്യ ബസ് യാത്ര, മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ; വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്