സഭയിൽ പ്രതിപക്ഷ ബഹളം

 
Kerala

ശബരിമല വിഷയത്തിൽ സഭയിൽ പ്രതിപക്ഷ ബഹളം; നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിപക്ഷം

പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്ന് പ്രതിപക്ഷം

Jisha P.O.

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച നിയമസഭ പുനരാരംഭിച്ചു. സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ശബരിമല വിഷയം ഉയർത്തി ബഹളം ആരംഭിച്ചു. കേസിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്നും തന്ത്രിയെ അനാവശ്യമായി ജലിലിൽ അടച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ കേസിൽ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കെ.ബാബു നടത്തിയത് ഹൈക്കോടതിക്കെതിരായ പ്രസ്താവനയാണ്. ഹൈക്കോടതിയുടെ പൂർണ നിയന്ത്രണത്തിലാണ് അന്വേഷണം. രാഷ്ടീയം ലക്ഷ്യം വെച്ചാണ് സമരം തുടരുന്നതെന്നും മന്ത്രി ആരോപിച്ചു.

തന്ത്രിയെ ഒഴിവാക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാടെന്നും പി.രാജീവ് പറഞ്ഞു. സഭയ്ക്ക് പുറത്ത് തന്ത്രിക്ക് 2 വക്കീലന്മാരുണ്ട്. സഭയ്ക്കുള്ളിൽ ഒരു വക്കീലേ ഉണ്ടായിരുന്നുള്ളൂ. ബിജെപിയുടെ വക്കാലത്ത് കൂടി പ്രതിപക്ഷം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്നു. പ്രതിപക്ഷ നിരയിലെ എത്രപേർ കോൺഗ്രസിൽ ഉണ്ടാകുമെന്ന് പറയാനാകില്ല. ജനം എല്ലാം കാണുന്നുണ്ടെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. ശ്രീധരൻ പിള്ളയും തന്ത്രിയും യുഡിഎഫും സംസാരിക്കുന്ന ഒരു കാര്യമാണെന്നും ബാലഗോപാൽ പറഞ്ഞു.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്