തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും പിരിവ് നടത്താമെന്ന സർക്കാർ ഉത്തരവ് ചുങ്കപ്പിരിവിന് വഴിയൊരുക്കുമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
ഇത് അഴിമതിക്ക് വഴിയൊരുക്കുമെന്നും സർക്കാർ ഇത് ഉടനെ പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉത്തരവ് പിൻവലിക്കാത്ത പക്ഷം സാധാരണക്കാരായ ജനങ്ങൾ ചൂഷണത്തിനും പിരിവിനും വിധേയരാകേണ്ടി വരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഓരോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പരിധിയിൽ പ്രവർത്തിക്കുന്ന ചെറുകിട ബിസിനസ് സ്ഥാപനങ്ങളും ഉത്തരവിന്‍റെ ദൂഷ‍്യഫലങ്ങൾക്ക് വിധേയരാകുമെന്നും അദ്ദേഹം പറഞ്ഞു. ''നിലവിലെ ഉത്തരവിൽ വ‍്യക്തതയില്ല. അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഇത് വഴി വയ്ക്കും.'' ചെന്നിത്തല പറഞ്ഞു.