Kerala

സര്‍ക്കാര്‍ നിലപാട് നിര്‍ഭാഗ്യകരമെന്ന് ഓര്‍ത്തഡോക്‌സ് സഭ; ഞായറാഴ്ച പ്രതിഷേധദിനം

നിയമവ്യവസ്ഥയെ അഭിമുഖീകരിക്കുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ തുനിയുകയില്ല എന്നതാണ് വിശ്വാസം

MV Desk

കോട്ടയം: സുപ്രീംകോടതി വിധി മറികടന്ന് നിയമനിര്‍മാണം നടത്തുന്നതിനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. പതിറ്റാണ്ടുകള്‍ നീണ്ട വ്യവഹാരത്തിന് വിരാമം കുറിച്ചുകൊണ്ട് കോടതി പുറപ്പെടുവിച്ച ഉത്തരവ് കാറ്റില്‍ പറത്തുന്ന നടപടി സ്വീകരിക്കാവുന്നതല്ലെന്നും അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.

നിയമവ്യവസ്ഥയെ അഭിമുഖീകരിക്കുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ തുനിയുകയില്ല എന്നതാണ് വിശ്വാസം. എന്നാല്‍ അത്തരത്തില്‍ ചിന്തിക്കുന്നതുപോലും അപലപനീയമെന്നും ഇടതുമുന്നണിയും സര്‍ക്കാരും ഈ നീക്കത്തില്‍ നിന്ന് പിന്തിരിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം. സമാന്തരഭരണം അംഗീകരിക്കാവുന്നതല്ലെന്നും 1934ലെ ഭരണഘടന അനുസരിച്ച് മെത്രാപ്പോലീത്താ നിയമിക്കുന്ന വൈദികര്‍ക്കുമാത്രമേ ഭരണം നടത്താന്‍ കഴിയൂ എന്ന വിധി നിലനില്‍ക്കേ കോടതി വിധിക്കു കോട്ടംവരാതെ അനധികൃതമായി ആരാധനാ സ്വാതന്ത്ര്യം അനുവദിക്കാന്‍ എങ്ങനെ കഴിയും എന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാസ്വാതന്ത്ര്യം സ്വന്തമായി അവകാശമുള്ള സ്ഥലത്ത് മാത്രം അനുവദിക്കപ്പെടുന്നതാണ്. അല്ലാതെ മറ്റൊരാള്‍ ആരാധിക്കുന്നിടത്ത് അനധികൃതമായി പ്രവേശിച്ച് നിര്‍വഹിക്കാവുന്നതല്ല. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും സൃഷ്ടിക്കും. നിയമപരമായും നേരിടുമെന്നും ബിജു ഉമ്മന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 12-ാം തീയതി ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും. 13ന് തിരുവനന്തപുരത്ത് മെത്രാപ്പോലീത്താമാരും വൈദികരും ഉപവാസം നടത്തും.

ആർഎസ്എസ് വേദിയിൽ പങ്കെടുത്ത് സിപിഐ നേതാവ്; വിശദീകരണം ആവശ‍്യപ്പെട്ട് ജില്ലാ നേതൃത്വം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്ത് പിടിയിൽ

സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ അനുമതി, പാസ്പോർട്ട് തിരികെ നൽകി

ശബരിമലയിൽ ഇനി എന്തെങ്കിലും സ്വർണം ബാക്കിയുണ്ടോ? ചോദ‍്യവുമായി സുപ്രീം കോടതി

രൺവീർ സിങ്ങിന് താത്ക്കാലിക ആശ്വാസം; അറസ്റ്റു തടഞ്ഞ് ഹൈക്കോടതി