യൂഹാനോൻ മാർ മിലിത്തിയോസ്

 
Kerala

'ഗാന്ധിജിയെ വധിച്ചു, ഇപ്പോൾ ഒരു സിനിമയെ കൊന്നു'; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് യൂഹാനോൻ മാർ മിലിത്തിയോസ്

ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

തൃശൂർ: എമ്പുരാൻ വിവാദത്തിൽ രൂക്ഷമായി പ്രതികരിച്ച് ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു, ബാബ്രി മസ്ജിദ് തകർത്തു, ഇപ്പോൾ‌ ഒരു സിനിമയെ കൊന്നു. കൊലപാതകങ്ങൾ തുടരുന്നു എന്നാണ് പോസ്റ്റ്.

വൻ‌ബജറ്റിൽ പൂർത്തിയാക്കിയ എമ്പുരാൻ റിലീസ് ദിനത്തിൽ തന്നെ വിവാദത്തിലായിരുന്നു. ഒരു വിഭാഗം കാണികളുടെ മനസിനെ വേദനിപ്പിച്ചതിൽ നടൻ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച മുതൽ എഡിറ്റ് ചെയ്ത സിനിമയായിരിക്കും തിയെറ്ററുകളിൽ പ്രദർശിപ്പിക്കുക.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ; അരങ്ങേറ്റത്തിൽ വൈഭവിനു തിളങ്ങാനായില്ല

ബർത്ത് ഡേ പാർട്ടിക്ക് ക്ഷണിച്ച് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ലക്ഷദ്വീപിൽ കൂട്ട പിരിച്ചുവിടൽ; ദ്വീപ് അഡ്മിനിസ്ട്രേഷൻ പറഞ്ഞുവിട്ടത് 47 പേരെ

വിജയ് സർക്കാരിനെ അട്ടിമറിക്കൽ; ഡിഎംകെ നേതാവ് സെന്തിൽ ബാലാജിക്കും സഹോദരനും എതിരെ ലുക്ക് ഔട്ട് നോട്ടീസ്