arundhati roy 
Kerala

പി ​ഗോവിന്ദപിള്ള ദേശീയ പുരസ്കാരം അരുന്ധതി റോയിക്ക്

പ്രമുഖ അഭിഭാഷനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ, എൻ റാം എന്നിവർക്കാണ് നേരത്തെ പുരസ്കാരം ലഭിച്ചവർ

തിരുവനന്തപുരം: മൂന്നാമത് പി ​ഗോവിന്ദപിള്ള ദേശീയ പുരസ്കാരം ബുക്കർ ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക്. പ്രമുഖ മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാ​ഗ്മിയുമായ പി ​ഗോവിന്ദപിള്ളയുടെ സ്മരണയ്ക്കായി നൽകുന്ന പുരസ്കാരമാണിത്.

പി ​ഗോവിന്ദപിള്ളയുടെ 11ാം ചരമ വാർഷിക ദിനമായ ഈ മാസം 13നു തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ എൻ റാം പുരസ്കാരം സമ്മാനിക്കും. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക.

നേരത്തെ പ്രമുഖ അഭിഭാഷനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ, എൻ റാം എന്നിവർക്കാണ് നേരത്തെ പുരസ്കാരം ലഭിച്ചവർ.

താമരശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം യോഗ്യമാക്കുന്നത് വൈകും

'108' ആംബുലന്‍സ് പദ്ധതിയിൽ 250 കോടിയുടെ തട്ടിപ്പെന്ന് ചെന്നിത്തല

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിനുള്ളിൽ ട്യൂബ് കുടുങ്ങി; തിരുവനന്തപുരം ജന. ആശുപത്രി വിവാദത്തിൽ

ജമ്മു പ്രളയം: മരണം 41 ആയി