അൻവറിന് സിപിഎമ്മിന്‍റെ എബിസിഡി പോലുമറിയില്ല; വിമർശനവുമായി കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി 
Kerala

അൻവറിന് സിപിഎമ്മിന്‍റെ എബിസിഡി പോലുമറിയില്ല; വിമർശനവുമായി കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി

പി.വി. അൻവർ എംഎൽഎയ്ക്കെതിരെ വിമർശനവുമായി കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ

കോഴിക്കോട്: മുഖ‍്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പി.വി. അൻവർ എംഎൽഎയ്ക്കെതിരെ വിമർശനവുമായി കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ.

സിപിഎമ്മിന്‍റെ എബിസിഡി പോലും അറിയാത്ത അൻവറാണ് ആരോപണം ഉന്നയിക്കുന്നതെന്നും അൻവർ രാഷ്ട്രീയത്തിന്‍റെ ഗാലറിയിൽ ഇരിക്കുന്നയാളാണെന്നും മോഹനൻ പറഞ്ഞു.

അൻവറിന് മുഹമ്മദ് റിയാസ് ആരാണെന്ന് അറിയുമോ. മുഖ‍്യമന്ത്രിയുടെ മകളെ കല്ല‍്യാണം കഴിച്ച് ഓടിളക്കി വന്നയാളല്ല. കോഴിക്കോടിന്‍റെ തെരുവീഥികളിൽ മർദനമേറ്റുവാങ്ങി കടന്നുവന്നയാളാണ് റിയാസ്. അൻവർ സമനില തെറ്റിയപോലെ പിച്ചും പേയും പറയുന്നുവെന്നും പി.മോഹനൻ കൂട്ടിചേർത്തു.

ഇടതുസർക്കാരിനെയും സിപിഎമ്മിനെയും ദുർബലപ്പെടുത്താനുള്ള ശ്രമത്തെ ജനം ശക്തമായി എതിർക്കും. ആരാധനാലത്തിനകത്ത് വിഗ്രഹം പ്രതിഷ്ഠിച്ചത് പോലെ സിപിഎം ജനമനസിനകത്ത് നിലനിൽക്കുകയാണെന്നും പി.മോഹനൻ ആരോപിച്ചു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി