ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയതിനിടെ അപകടം; പഞ്ചായത്ത് മെമ്പറും സുഹൃത്തും മരിച്ചു  file
Kerala

ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയതിനിടെ അപകടം; പഞ്ചായത്ത് മെമ്പറും സുഹൃത്തും മരിച്ചു

ഫയർ ഫോഴ്സും, നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്

ഇടുക്കി: ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയതിനിടെയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പഞ്ചായത്ത് മെമ്പർ ജെയ്സൺ, ബിജു എന്നിവരാണ് മുങ്ങി മരിച്ചത്. ഫയർ ഫോഴ്സും, നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു ജയ്സണും സുഹൃത്തുക്കളും ആനയിറങ്കൽ ഡാമിൽ കുളിക്കാനെത്തിയത്. എന്നാൽ ഡാം വാച്ചർ ഇവരെ കുളിക്കാൻ അനുവദിക്കാതെ മടക്കി അയച്ചു.

തുടർന്ന് ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുകളെ പൂപ്പാറയിൽ ഇറക്കിയ ശേഷം ജയ്സണും ബിജുവും ആറ് മണിയോടെ വീണ്ടും ഡാമിലെത്തി. എന്നാൽ ഈ കാര‍്യം ഡാം വാച്ചറോ സുഹൃത്തുകളോ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. തൊഴിലാളികളാണ് ചൊവ്വാഴ്ച രാവിലെയോടെ തേയില തോട്ടത്തിൽ ഫോൺ ബെല്ലടിക്കുന്നത് കേട്ടത്.

തുടർന്ന് ഇത് ജയ്സന്‍റെ ഫോണാണെന്ന് തിരിച്ചറിഞ്ഞു. സമീപത്ത് വാഹനവും ചെരുപ്പും വസ്ത്രങ്ങളും കണ്ടതോടെ ഇവർ ഡാമിൽ അകപ്പെട്ടുവെന്ന് സംശയിച്ച് തെരച്ചിൽ നടത്തുകയായിരുന്നു.

വിസിയുടെ ഉത്തരവുകൾ തള്ളി അനിൽകുമാർ സർവകലാശാലയിൽ; തടയാതെ സുരക്ഷാ ജീവനക്കാർ

സ്‌കൂളിലെ ആര്‍ത്തവ പരിശോധന: പ്രിന്‍സിപ്പാളും അറ്റന്‍ഡന്‍റും അറസ്റ്റിൽ

ബിന്ദുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സർക്കാർ ജോലി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

മുൻ മാനേജർ വിപിൻ കുമാറിനെ നടൻ ഉണ്ണി മുകുന്ദൻ മർദിച്ചിട്ടില്ലന്ന് പൊലീസിന്‍റെ കുറ്റപത്രം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; നർമദ കര കവിഞ്ഞൊഴുകി, ഹിമാചലിൽ 85 മരണം, ഡൽഹിയിൽ റെഡ് അലർട്ട്