Chothi Naal Ambika Thamburatti passed away 
Kerala

പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു; പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും

തിരുവാഭരണ ഘോഷയാത്രയ്ക്ക് മുടക്കമില്ല

MV Desk

പത്തനംതിട്ട: പന്തളം രാജകുടുംബാംഗമായ ചോതിനാൾ അംബിക തമ്പുരാട്ടി (നന്ദിനി-76) അന്തരിച്ചു. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ മൂലംനാൾ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോൽ ശങ്കരനാരായണൻ നമ്പൂതിരിയുടെയും മകളാണ്. മാവേലിക്കര ഗ്രാമത്തിൽ കൊട്ടാരത്തിൽ നന്ദകുമാർ വർമയാണ് ഭർത്താവ്. മകൾ അംബിക വർമ.

ഇതേ തുടർന്ന് പന്തളം ക്ഷേത്രം 11 ദിവസത്തേക്ക് അടച്ചിടും. തുടർന്ന് ജനുവരി 17ന് ശുദ്ധിക്രിയകൾക്ക് ശേഷം ആയിരിക്കും നട തുറക്കുക. അതുവരെ ഘോഷയാത്രയിലെ തിരുവാഭരണ ദർശനം ഉണ്ടായിരിക്കുന്നതല്ല.

അതേസമയം തിരുവാഭരണ ഘോഷയാത്രയ്ക്ക് മുടക്കം ഉണ്ടാവില്ല. എന്നാൽ രാജപ്രതിനിധി ഘോഷയാത്രയെ അനുഗമിക്കില്ല.

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

ഏഷ‍്യ കപ്പ് ഫൈനലിൽ ലേഡീസ് റൺ ഫെസ്റ്റ്

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ