രക്ഷിതാക്കൾ മൊബൈൽ ഉപയോഗം വിലക്കി; 13കാരി ജീവനൊടുക്കി

 
Kerala

രക്ഷിതാക്കൾ മൊബൈൽ ഉപയോഗം വിലക്കി; 13കാരി ജീവനൊടുക്കി

മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനു പിന്നാലെ കിടപ്പുമുറിയിലേക്ക് പോയ പെൺകുട്ടിയെ പിന്നീട് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു

Sarath Nath MS

കൊച്ചി: മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കിയതോടെ 13 വയസുകാരി ആത്മഹത്യ ചെയ്തു. എറണാകുളം ജില്ലയിലെ ചാലക്കയിലാണ് സംഭവം.

വിജേഷിന്‍റെ മകളായ പാർവതിയാണ് ജീവനൊടുക്കിയത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് പെൺകുട്ടിയെ വീട്ടുകാർ വിലക്കിയിരുന്നു. ഇതിനു പിന്നാലെ കിടപ്പുമുറിയിലേക്ക് പോയ പെൺകുട്ടിയെ പിന്നീട് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ചെങ്ങമനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണശാല അയോവയിൽ വരുന്നു; സ്ഥാപിക്കുന്നത് എസ്സാർ ഗ്രൂപ്പ്

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം