ട്രാൻസ്ഫോമറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്ന യുവാവ്

 
Kerala

ഗർഭിണിയായ കാമുകിയെ വീട്ടിൽ താമസിപ്പിച്ചു, ഭാര്യ പിണങ്ങിപ്പോയി; ട്രാൻസ്ഫോമറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി 23കാരൻ |VIDEO

ഏഴു മാസം ഗർഭിണിയായ കാമുകിയെ ആരോമൽ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു

Manju Soman

പത്തനംതിട്ട: പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് യുവാവിന്‍റെ ആത്മഹത്യ ഭീഷണി. ഭാര്യയുടെ വീടിന്‍റെ മുന്നിലെ ട്രാൻസ്ഫോമറിന് മുകളിൽ കയറിയായിരുന്നു ആത്മഹത്യ ഭീഷണി. വാര്യാപുരം സ്വദേശി ആരോമലാണ് (23) ഭീഷണി മുഴക്കിയത്. കാമുകിയെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതിനെ തുടർന്നാണ് ഭാര്യ വീട്ടിലേക്ക് പിണങ്ങിപ്പോയത്.

ഞായറാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. ഏഴു മാസം ഗർഭിണിയായ കാമുകിയെ ആരോമൽ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. ഇനി തിരികെ വരില്ലെന്ന് ഭാര്യ വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് 11 കെവി ലൈൻ കടന്നുപോകുന്ന ട്രാൻസ്ഫോമറിനു മുകളിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് രാത്രി മുതൽ യുവാവിനെ അനുനയിപ്പിച്ചു. ഒടുവിൽ പുലർച്ചെയോടെ യുവാവിനെ താഴെയിറക്കുകയായിരുന്നു.

വന്ദേ മാതരം വിവാദം; സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി

അപ്രതീക്ഷിത പ്രഖ്യാപനം; നടൻ ദേവൻ ബിജെപി വിട്ടു

മുംബൈയിൽ നാവികസേനാ ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയിൽ

ഹിമാചലിൽ കനത്ത മഴ; 118 റോഡുകൾ അടച്ചു, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വാരണാസി വിമാനത്താവളത്തിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി; രണ്ട് പേർക്ക് പരുക്ക്