പവന് 800 രൂപ കുറഞ്ഞു

 
Kerala

കുതിച്ച് താഴ്ന്ന് സ്വർണവില; പവന് 800 രൂപ കുറഞ്ഞു

പവന് 800 രൂപ കുറഞ്ഞ് 1,14,520 രൂപയിലെത്തി

Jisha P.O.

കൊച്ചി: സ്വർണവില കുറഞ്ഞു. പവന് 800 രൂപ കുറഞ്ഞ് 1,14,520 രൂപയിലെത്തി. വ്യാഴാഴ്ച രണ്ട് തവണയായി 2240 രൂപ വർധിച്ചതിന് പിന്നാലെയാണ് വെള്ളിയാഴ്ച വില കുറഞ്ഞത്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,315 രൂപയായി.

ബുധനാഴ്ച 1,13,080 രൂപയും. വ്യാഴാഴ്ച 1,15,320 രൂപയുമായിരുന്നു പവന്‍റെ വില.

യുഎസ്-ഇറാൻ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ ആഗോളവിപണിയിൽ വില കൂടിയ സാഹചര്യത്തിലാണ് കേരളത്തിലും വിലയിൽ മാറ്റം സംഭവിക്കുന്നത്. ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 4997.98 ഡോളർ എന്ന നിലയിലാണ്. വെള്ളി ട്രോയ് ഔൺസിന് 0.6 ഡോളർ വർധിച്ച് 78.2 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

'മധ്യപ്രദേശിലേക്ക് കൊണ്ടുപോകാൻ അനുവദിക്കരുത്': സംരക്ഷണം തേടി കുംഭമേള വൈറൽ പെൺകുട്ടി

ശിവൻകുട്ടിയെ തോൽപ്പിക്കണം, നേമത്ത് ബിജെപിയെ സഹായിച്ച് സിപിഐ നേതാവ്: സസ്പെൻഷൻ

ഡൽഹിയിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി, സ്പൈസ് ജെറ്റിന്‍റെ ചിറക് ഒടിഞ്ഞ് ആകാശ എയറിൽ കയറി

എസ്എസ്എൽസി, പ്ലസ് 2 പരീക്ഷാ ഫലം വൈകും

രാജ‍്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 500ലധികം സ്ത്രീകളുമായി ബന്ധം; തട്ടിയെടുത്തത് 2 കോടിയിലധികം, 35 കാരൻ പിടിയിൽ