സീത, ബിനു

 

file image

Kerala

സീതയുടെ മരണം കാട്ടാന ആക്രമണം തന്നെ; ഒടുവിൽ സ്ഥിരീകരിച്ച് പൊലീസ്

കൊലപാതകമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ കണ്ടെത്തിയിരുന്നത്.

ഇടുക്കി: പീരുമേട് തോട്ടാപ്പുരയിലെ ആദിവാസി സ്ത്രീയുടെ മരണം കാട്ടാന ആക്രമണം തന്നെയെന്ന് ഒടുവിൽ സ്ഥിരീകരിച്ച് പൊലീസ്. തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത(42) ആണ് ജൂൺ 13ന് മരിച്ചത്. ശരീരത്തിലെ പരിക്കുകൾ കാട്ടാന ആക്രമണത്തിലുണ്ടായതാണ്. വാരിയെല്ലുകൾ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും ചുമന്ന് കൊണ്ടുവരുമ്പോഴും ആകാമെന്നും വനത്തിന് പുറത്തേക്ക് എടുത്ത് കൊണ്ടുവരുമ്പോൾ താങ്ങിപ്പിടിച്ചതാണ് കഴുത്തിൽ പരുക്കുണ്ടാവാന്‍ കാരണമെന്നുമാണ് പൊലീന്‍റെ നിഗമനം. റിപ്പോർട്ട് രണ്ടാഴ്ടക്കകം പൊലീസ് കോടതിയിൽ സമർപ്പിക്കും.

കാട്ടാന ആക്രണത്തിൻ്റെ ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നാണ് ഫോറന്‍സിക് സർജൻ പറഞ്ഞത്. കൊലപാതകമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ കണ്ടെത്തിയിരുന്നത്. മുഖത്തും കഴുത്തിലും മല്‍പ്പിടുത്തം നടന്ന പാടുകള്‍ കണ്ടെത്തിയിരുന്നു എന്നും തലയുടെ പിന്‍ഭാഗത്തെ മുറിവ് പാറയിൽ തല ഇടിച്ചതിൽ നിന്നുള്ളതാണെന്നുമാണ് നിഗമനം. കൂടാതെ, ഇവരുടെ വലതുവശത്തെ 7 വാരിയെല്ലുകളും ഇടതുവശത്തെ 6 വാരിയെല്ലുകളും തകര്‍ന്നിരുന്നു. 3 വാരിയെല്ലുകള്‍ ശ്വാസകോശത്തില്‍ തറഞ്ഞുകയറിയതായും പോസ്റ്റ്‌മോര്‍ട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരുടെ ഭർത്താവിനെ കസ്റ്റഡിയിലും എടുത്തിരുന്നു. ഇതോടെയാണ് വിശദമായ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിക്കുന്നത്.

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം