പെരുമ്പാവൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവിന്‍റെ മൃതദേഹം; മരിച്ചത് ഒറ്റപ്പാലം സ്വദേശി 
Kerala

പെരുമ്പാവൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവിന്‍റെ മൃതദേഹം; മരിച്ചത് ഒറ്റപ്പാലം സ്വദേശി

മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം മുഖത്തേക്ക് ഒഴുകിയ നിലയിലായിരുന്നു

കൊച്ചി: പെരുമ്പാവൂർ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ശ്രീധർമ്മ ശാസ്താ ക്ഷേത്രക്കുളത്തിൽ ഒറ്റപ്പാലം സ്വദേശി സജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നടക്കാൻ ഇറങ്ങിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വെള്ളത്തിൽ മുങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം.

മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം മുഖത്തേക്ക് ഒഴുകിയ നിലയിലായിരുന്നു. ഈ ക്ഷേത്രക്കുളത്തിൽ സ്ഥിരമായി കുളിക്കാൻ വരുന്ന ആളാണ് മരണമടഞ്ഞ സജിയെന്നാണ് വിവരം. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും കൂലിവേല ചെയ്തു വന്നയാളാണ് ഇദ്ദേഹം. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി

ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു

കോഴിക്കോട്ട് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

മുബൈയിൽ ട്രെയിനിലെ ശുചിമുറിയിൽ നാലുവയസുകാരന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു