അപകടത്തിൽപ്പെട്ട പിക്കപ്പും ഓട്ടോയും 
Kerala

മുത്തങ്ങയിൽ പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

മുത്തങ്ങ ഭാഗത്തേക്ക് പോകുന്ന പിക്കപ്പും എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്

ajeena pa

ബത്തേരി: മുത്തങ്ങയിൽ പിക്കപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്. ഓട്ടോ ഡ്രൈവർ മുത്തങ്ങ കാളക്കണ്ടി സ്വദേശി അർഷാദ് (25), യാത്രക്കാരി ആലത്തൂർ പണിയ കോളനിയിലെ രമ്യ (35) എന്നിവർക്കാണ് പരുക്കേറ്റത്.

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുത്തങ്ങ ഭാഗത്തേക്ക് പോകുന്ന പിക്കപ്പും എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.

ടി20 ലോകകപ്പിനുള്ള ഇന്ത‍്യൻ ടീം റെഡി; ഗില്ലിനെ പുറത്താക്കി, സഞ്ജു ടീമിൽ

ജന്മദിനത്തിൽ അച്ഛന്‍റെ അപ്രതീക്ഷിത വിയോഗം; കരച്ചിലടക്കാനാവാതെ ധ്യാൻ ശ്രീനിവാസൻ

'മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം'; അനുശോചനമറിയിച്ച് മുഖ‍്യമന്ത്രി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ നൽകിയാണ് സ്വർണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവർദ്ധൻ

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം; 7 പേരെ അറസ്റ്റു ചെയ്തായി മുഹമ്മദ് യൂനുസ്