പിണറായി വിജയൻ
file image
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് രണ്ടാം ദിവസവും മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നിന്നും കുടുംബസമേതം തിരുവനന്തപുരത്തേക്ക് പോവാൻ വിമാനത്താവളത്തിലെത്തിയപ്പോൾ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും അദ്ദേഹം സംസാരിക്കാൻ തയാറായില്ല. തലസ്ഥാനത്തെത്തിയ ശേഷം പിണറായി മാധ്യമങ്ങളെ കണ്ടെക്കുമെന്നാണ് സൂചന.
കനത്ത തോൽവിക്ക് പിന്നാലെ തിങ്കളാഴ്ച വൈകിട്ട് തന്നെ പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചിരുന്നു. ചൊവ്വാഴ്ച നടക്കാനിരുന്ന അവസാന മന്ത്രിസഭായോഗവും റദ്ദാക്കി. മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതിനോടനുബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനായാണ് പിണറായി വിജയൻ തലസ്ഥാനത്തേക്കെത്തിയതെന്നാണ് വിവരം.