സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18 മുതൽ ആരംഭിക്കും; ആദ്യ അലോട്ട്മെന്‍റ് തിങ്കളാഴ്ച

 

file image

Kerala

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18 മുതൽ; ആദ്യ അലോട്ട്മെന്‍റ് തിങ്കളാഴ്ച

സർ‌ക്കാർ, എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് ക്വോട്ടയിലെ 3,16,000 സീറ്റുകളിലേക്കാണ് അലോട്ട്മെന്‍റുകൾ നടക്കുക

തിരുവനന്തപുരം: മുഖ്യഘട്ട അലോട്ട്മെന്‍റുകൾ പൂർത്തിയാക്കി 2025-2026 അധ്യായന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആദ്യ അലോട്ട്മെന്‍റ് ജൂൺ 2 ന് വൈകിട്ട് 5 മണിയോടെ പ്രസിദ്ധീകരിക്കും.

ജൂൺ 3 ന് രാവിലെ 10 മുതൽ ജൂൺ 5 വൈകിട്ട് 5 മണിവരെ പ്രവേശനം നേടാം. ഇതിനൊപ്പം മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലേക്കുള്ള അലോട്ട്മെന്‍റും സ്പോർട്ട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കുന്നതായിരിക്കും.

പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ആകെ 4,62,768 അപേക്ഷകളിൽ ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചിരുന്നു. തിരുത്തലുകൾക്കും ആവശ്യമെങ്കിൽ ഓപ്ഷനുകൾ പുനക്രമീകരിക്കുന്നതിനുമുള്ള അവസരവും അപേക്ഷകർക്ക് നൽകി.

സർ‌ക്കാർ, എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് ക്വോട്ടയിലെ 3,16,000 സീറ്റുകളിലേക്കാണ് അലോട്ട്മെന്‍റുകൾ നടക്കുക. എയിഡഡ് സ്കൂളുകലിലെ കമ്മ്യൂണിറ്റി ക്വോട്ട, മാനേജ്മെന്‍റ് ക്വോട്ട, അൺ-എയ്ഡഡ് ക്വോട്ട സീറ്റുകൾ ഉൾപ്പെടെ ആകെ 4,42.012 ഹയർസെക്കൻഡറി സീറ്റുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ

ഒരോ വിദ്യാർഥിക്കും 25,000 രൂപ വീതം; 235 കോടി രൂപ കൈമാറി മധ്യപ്രദേശ് മുഖ്യമന്ത്രി

ഓടുന്ന ട്രെയിനിൽ നിന്ന് ഭാര്യയെ തള്ളി താഴെയിട്ടു; പരുക്കുകളോടെ രക്ഷപ്പെട്ട് യുവതി